Tuesday, April 1, 2025

HomeAmericaഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റിയുടെ പിക്‌നിക് വർണനാതീതമായി

ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റിയുടെ പിക്‌നിക് വർണനാതീതമായി

spot_img
spot_img

ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

രണ്ടായിരത്തി ഇരുപത്തിയഞ്ച് മാർച്ചു മാസം ഇരുപത്തി ഒന്പതാം തീയതി രാവിലെ പത്തു മുപ്പതു മുതൽ വൈകുന്നേരം നാലുമണി വരെ ഹൂസ്റ്റണിലെ മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ വച്ച് ആഘോഷിച്ച പിക്നിക് വർണനാതീതമായി. സ്പ്രിംഗ് പിക്നിക്കിൽ പങ്കെടുത്ത ഓരോരുത്തർക്കും നന്ദി രേഖപ്പെടുത്തുകയും എല്ലാവരെയും നേരിട്ട് കാണാൻ കഴിഞ്ഞത് വളരെ സന്തോഷകരമായിരുന്നു എന്നും സംഘാടകർ അറിയിച്ചു,

യൂത്ത് ക്ലബ് ഗെയിമുകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് അത്ഭുതകരമായ ഒരു ജോലിയായിരുന്നു. ഹോളി ആഘോഷങ്ങളിൽ പങ്കുചേർന്ന മുതിർന്നവരും കുട്ടികളും പിക്നിക്കിനെ ഉജ്ജ്വലവും വർണ്ണാഭവുമാക്കി, ക്രിക്കറ്റ് കളിയില്ലാതെ ഒരു പിക്നിക്കും പൂർണ്ണമാകില്ലല്ലോ, ബാർബിക്യൂവും ചാറ്റ് കോർണറും എല്ലാവരും ആസ്വദിച്ചുവെന്ന്സംസാരത്തിലും മുഖ ഭാവങ്ങളിലും പ്രകടമായിരുന്നതായി പ്രസിഡന്റ് സുനിൽ രാധമ്മയും സെക്രട്ടറി അഖിലേഷ് നായരും അറിയിച്ചു. മുഖം വരയ്ക്കൽ, ഈസ്റ്റർ മുട്ട വേട്ട, ചാക്കിൽ കയറി ഓട്ടം, കസേരകളി എന്നിവ കുട്ടികളെയും മുതിർന്നവരെയും രസിപ്പിച്ചു.

എല്ലാവർക്കും നന്ദി! ഞങ്ങളുടെ മികച്ച ഗ്രിൽ മാസ്റ്റേഴ്‌സായ ശ്രീ. ഉണ്ണി കൃഷ്ണനും, ശ്രീകല വിനോദും, ചാറ്റ് കോർണറിന് വിനീത, നിഷ, സുനിത, ക്രിക്കറ്റ് സംഘടിപ്പിച്ചതിന് ആശിഷ് കൈമൾ എന്നിവർക്കും ആത്മാർത്ഥമായ പ്രത്യേകം നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു !! യൂത് ലീഗിന് നേതൃത്വം നൽകിയ ശ്രീകല നായരും അവശ്യ സാധനങ്ങൾ കൃത്യമായും വൃത്തിയായും യഥാ സമയത്തു ഏത്തിക്കുകയും ചെയ്ത വിനോദ് രാജശേഖരൻ രാജു നായർ, അഭിലാഷ്, മനോ പാലപ്പള്ളി എന്നിവരും നള പാചക വിദഗ്ദ്ധരായ രശ്‌മി നായർ, ലേഖ നായർ തുടങ്ങിയവരും അഭിനന്ദങ്ങൾക്കു പാത്രീഭൂതരായി പുതുതായി അംഗങ്ങളായ നാലുപേരേയും GHNSS ലേക്ക് സ്വാഗതം ചെയ്യുന്നതായി ട്രഷറർ മനോജ് നായർ അറിയിച്ചു.

ഏപ്രിൽ 20 ന് നടക്കുന്ന വിഷു കണി എന്ന അടുത്ത പരിപാടിയിൽ നിങ്ങളെയെല്ലാം കാണാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഔപചാരിക ആശയവിനിമയം ഉടൻ ഉണ്ടായിരിക്കും എന്നും സെക്രട്ടറി അഖിലേഷ് നായരും അറിയിച്ചു.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments