വാഷിംഗ്ടൺ: യുക്രയിൻ- റഷ്യൻ യുദ്ധം തീർക്കാനുള്ള ശ്രമങ്ങൾക്ക് റഷ്യ തടസം നില്ക്കെരുതെന്ന താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു റഷ്യ തടസം നിന്നാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 മുതൽ 50 ശതമാനം വരെ അധികനികുതി ചുമത്തുമെന്ന് . ട്രംപ് ഭീഷണി മുഴക്കി.
സമാധാനശ്രമങ്ങൾക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ നേതൃത്വത്തെ പുട്ടിൻ ചോദ്യംചെയ്തതിലുള്ള അമർഷവും ടെലിവിഷൻ ചാനലിനു നൽകിയ പ്രതികരണത്തിൽ ട്രംപ് അറിയിച്ചു. ഇതിനോടു റഷ്യ പ്രതികരിച്ചിട്ടില്ല.