വാഷിംഗ്ടണ്‍: വിദ്യാര്‍ഥി വീസയില്‍ അമേരിക്കയിലെത്തി വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്ത 300 റോളം വിദേശ വിദ്യാര്‍ഥികളുടെ വീസ അമേരിക്ക റദ്ദാക്കി. ഭീകരവാദ സംഘടകള്‍ക്ക ഉള്‍പ്പെടെ സഹായം നല്കിയെന്നാരോപിച്ചാണ് സ്റ്റുഡന്റ്‌സ് വീസ റദ്ദാക്കിയത്.
കൊളംബിയ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നടന്ന പാസത്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തെത്തിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇതോടെ ആശങ്കയുടെ വക്കിലായി.വിദ്യാര്‍ഥി വിസയില്‍ പഠനാവശ്യത്തിനായി എത്തിയവര്‍ അതുമായി ബന്ധമില്ലാത്ത അമേരിക്കന്‍ വിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടുവെന്നും ഇത് വിസ നിയമ ലംഘനമാണെന്നും യു. എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യകതമാക്കി.
അമേരിക്കയില്‍ വിദ്യാര്‍ഥി പ്രക്ഷോഭമുണ്ടായപ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ നടപടികള്‍ നേരിടേണ്ടി വരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്നാണ് വിവരം.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിനാല്‍ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നതായി യു. എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോകൂട്ടിച്ചേര്‍ത്തു.