ന്യൂഡല്‍ഹി: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണും ഡല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വകലാശാലയും ഗവേഷണ പദ്ധതികള്‍ക്കായുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഇരു സര്‍വകലാശാലകളിലേയും വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ കൈമാറ്റത്തിനും ഇന്റേണ്‍ഷിപ്പിനും ഇതിലൂടെ അവസരം ലഭിക്കും. 2030 വരെ അഞ്ചു വര്‍ഷത്തേയ്ക്കാണ് കരാര്‍. വിജ്ഞാന കൈമാറ്റം, സഹകരണ ഗവേഷണം, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാര്‍.
ഈ കരാറിലൂടെ യുഎച്ച്, ഡിടിയു സര്‍വകലാശാലകള്‍ വിദ്യാഭ്യാസ, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഗവേഷകര്‍ക്കും സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും ഗവേഷണ കൈമാറ്റങ്ങളില്‍ പങ്കെടുക്കാനും സാധിക്കും.
ഹൂസ്റ്റണ്‍ സര്‍വകലാശാല സീനിയര്‍ വൈസ് പ്രസിഡന്റ് ഫോര്‍ അക്കാദമിക് അഫയേഴ്സ്് ഡയാന്‍ ഇസഡ്. ചേസ്, യുഎച്ച് കുള്ളന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ഡീന്‍ പ്രദീപ് ശര്‍മ്മ, ഡിടിയു വൈസ് ചാന്‍സലര്‍ പ്രതീക് ശര്‍മ്മ, ഡിടിയു ഡീന്‍ ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് പ്രവീര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചത്.
ഹ്യൂസ്റ്റണ്‍ സര്‍വകലാശാല ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുമായി അക്കാദമിക് രംഗത്തു സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായും അത്തരത്തിലുള്ള ഒരു സഹകരണമാണ് ഡല്‍ഹി സര്‍വകലാശാലയുമായി ഉള്ളതെന്നു ഡയാന്‍ ഇസഡ്. ചേസ്പറഞ്ഞു. ഈ സഹകരണം രണ്ടു സര്‍വകലാശാലകള്‍ക്കും ഒരേപോലെ ഗുണകരമാണെന്നും അദ്ദേഹകം കൂട്ടിച്ചേര്‍ത്തു.