വെസ്റ്റ് പാം ബീച്ച് (യുഎസ്) : മൂന്നാമതൊരു തവണ കൂടി പ്രസിഡന്റ് പദവിയിലെത്തുന്നതു പരിഗണനയിലുണ്ടെന്നും അതിനുള്ള ഭരണഘടനാപരമായ തടസ്സം മറികടക്കാൻ വഴികൾ തേടുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ൽ ആണ് അടുത്ത തിരഞ്ഞെടുപ്പ്.
ഫ്രാങ്ക്ളിൻ ഡി.റൂസ്‍വെൽറ്റ് 1951 ൽ തുടർച്ചയായി നാലാംതവണയും പ്രസിഡന്റായതിനെത്തുടർന്നാണ്, ആരും 2 തവണയിൽ കൂടുതൽ ഈ പദവി വഹിക്കാൻ പാടില്ലെന്ന് യുഎസ് ഭരണഘടനയിൽ വ്യവസ്ഥകൊണ്ടുവന്നത്.