പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: മദ്യപിച്ചു ലെക്കില്ലാതെ വാഹനം ഓടിച്ചയാളെ പിടികൂടാനായി റോഡിലിറങ്ങിയ ഹൂസ്റ്റണ്‍ വനിതാ പോലീസ് ഓഫീസര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ ഹൈവേയ്ക്കു സമീപം കാര്‍ പാര്‍ക്ക് ചെയ്തു മദ്യപിച്ചശേഷം, വാഹനം ഓടിക്കുന്ന ഡ്രൈവറെ പിടികൂടുന്നതിനായി കാറില്‍നിന്നും പുറത്തിറങ്ങി നിന്ന ഹാരിസ് കൗണ്ടി പ്രസിംഗ്റ്റ് 7- ലെ ഡപ്യൂട്ടി ജനിഫര്‍ ചാവിഡിന്‍റെ വാഹനത്തില്‍ പ്രതിയുടെ വാഹനം ഇടിക്കുകയായിരുന്നു . സംഭവത്തില്‍ പോലീസ് ഓഫീസറുടെ വാഹനത്തിന് തീ പിടിക്കുകയും സമീപത്തു നിന്ന വനിത പോലീസ് ഓഫീസര്‍ ജനിഫര്‍ തത്ക്ഷണം മരിക്കുകയും ചെയ്തു.
അപകടത്തില്‍ സാരമായ പരിക്കേറ്റ പ്രതി അഡോള്‍ഫ്, രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് കുടുതല്‍ പോലീസ് എത്തി അറസ്റ്റു ചെയ്തു.
2004 മുതല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അഡോള്‍ഫ്, കവര്‍ച്ച, അക്രമം , മദ്യപിച്ചു വാഹനം ഓടിക്കല്‍, മയക്കുമരുന്നു കൈവശം വയ്ക്കുക തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.
2020 ലാണ് ജനിഫര്‍ റോഡ് ഡിവിഷനില്‍ മുഴുവന്‍സമയ ജോലിയില്‍ പ്രവേശിച്ചത്. അതിനു മുന്പ് ഇവര്‍ ആര്‍മി വെറ്ററനായിരുന്നു. ഭര്‍ത്താവും നാലു വയസുള്ള കുട്ടിയും ഉണ്ട്.