Thursday, November 21, 2024

HomeAmericaകല്‍പനയും വിനയ സിംഗും ബൈഡന്‍ അഡ്മിനിസ്ട്രേഷനില്‍

കല്‍പനയും വിനയ സിംഗും ബൈഡന്‍ അഡ്മിനിസ്ട്രേഷനില്‍

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെകൂടി പ്രസിഡന്‍റ് ജോ ബൈഡന്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്തു.ഇന്ത്യന്‍ സിവില്‍ റൈറ്റ്സ് അറ്റോര്‍ണി കല്‍പന കോട്ടഗല്‍, വിനയ് സിംഗ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.

ഏപ്രില്‍ രണ്ടിനാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടായത്. കല്‍പന ഈക്വല്‍ എംപ്ലോയ്മെന്‍റ് ഓപ്പര്‍ച്യൂണിറ്റി കമ്മീഷന്‍ കമ്മീഷനറായും വിനയ് സിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്‍റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായാണ് നിയമിതരായത്.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇരട്ട ബിരുദവും പെന്‍സില്‍വാനിയ ലോ സ്കൂളില്‍ നിന്നും നിയമ ബിരുദവും നേടിയ കല്പന ജഡ്ജി ബെറ്റി ബിന്‍സിന്‍റെ ലോ ക്ലാര്‍ക്കായാണ് ഔദ്യോഗീക ജീവിതം ആരംഭിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ പബ്ലിക് ഫെല്ലൊ ആയിരുന്നു. സിന്‍സിനാറ്റിയില്‍ ഭര്‍ത്താവും രണ്ടു കുട്ടികളുമായി ജീവിക്കുന്നു.

സര്‍ട്ടിഫൈഡ് പബ്ലിക് അകൗണ്ടന്‍റായ വിനയ് സിംഗ് യുഎസ് സ്മോള്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍, അഡ്മിനിസ്ട്രേട്ടര്‍ സീനിയര്‍ അഡ്വൈസറായി പ്രവര്‍ത്തിക്കുന്നു. ബൈഡന്‍ അഡ്മിനിസ്ട്രേഷനിലും പ്രവര്‍ത്തിച്ചിരുന്നു.

ഇവരുവരുടേയും നിയമനത്തെ ഇന്തോ അമേരിക്കന്‍ കമ്യൂണിറ്റി സ്വാഗതം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments