Thursday, December 26, 2024

HomeAmericaകെതാന്‍ജി ബ്രൗണ്‍ ജാക്‌സന്‍-കറുത്ത വര്‍ഗക്കാരായ വനിതാ ജഡ്ജിമാരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു

കെതാന്‍ജി ബ്രൗണ്‍ ജാക്‌സന്‍-കറുത്ത വര്‍ഗക്കാരായ വനിതാ ജഡ്ജിമാരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു

spot_img
spot_img

പി പി ചെറിയാൻ

ഡാളസ്: യു.എസ് സുപ്രീം കോടതിയില്‍ ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരിയായ വനിതാ ജഡ്ജിയുടെ നിയമനം കറുത്തവര്‍ഗക്കാരായ വനിതാ ജഡ്ജിമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡാളസ് കൗണ്ടി ജഡ്ജിമാരായ ഷെക്വറ്റ കെല്ലി റ്റാമി കെംപ്, ഓഡ്ര റൈലി എന്നവര്‍ അഭിപ്രായപ്പെട്ടു.

ഏതൊരു ജഡ്ജിയുടേയും ഏറ്റവും ഉയര്‍ന്ന സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമെന്ന് പറയുന്നത് പരമോന്നത കോടതിയിലെ ജഡ്ജി പദം ലഭിക്കുക എന്നതാണ്. ഡാളസിലെ സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡിജിയായ ഓഡ്ര റൈലി അഭിപ്രായപ്പെട്ടു.

പതിനഞ്ചു വര്‍ഷം മുമ്പ് ഡാളസ് കൗണ്ടി ക്രിമിനല്‍ കോടതിയില്‍ വെളുത്തവര്‍ഗ്ഗക്കാരായ വനിതാ പുരുഷ ജഡ്ജിമാരുടെ ആധിപത്യമായിരുന്നു. എന്നാല്‍  ഇന്ന് ഡാളസ് ഫ്രാങ്ക് ക്രോലി കോര്‍ട്ട് കെട്ടിടത്തിലെ പകുതിയിലധികം ജഡ്ജിമാര്‍ കറുത്തവര്‍ഗ്ഗക്കാരാണെന്നും, അതില്‍ കൂടുതലും വനിതകളാണെന്നും ചൂണ്ടികാണിക്കുന്നു, ഡാളസിലെ വനിതാ ജഡ്ജിയായ ഷെക്വിറ്റ കെല്ലി തന്റെ അനുഭവം പങ്കിട്ടു.

ഹൈസ്‌ക്കൂളില്‍ തുടര്‍ച്ചയായി എ. വിദ്യാര്‍ത്ഥിയായിരുന്ന
 കെല്ലിയോട് അന്നത്തെ സ്‌ക്കൂള്‍ കൗണ്‍സിലര്‍ പറഞ്ഞത്, ഒരിക്കലും നിയമം പഠിക്കുന്നതിന് സ്‌ക്കൂളില്‍ പോകാന്‍ കഴിയില്ലെന്നാണ്. ഒരുപക്ഷേ നിനക്ക് ഒരു ബ്യൂട്ടീഷന്‍ ആകാന്‍ കഴിയുമെന്നാണ്.

ഇന്ന് സുപ്രീം കോടതി ജഡ്ജിയായി യു.എസ്. സെനറ്റ് അംഗീകരിച്ച കെതാന്‍ജി ബ്രൗണ്‍ ജാക്‌സന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ഇതിനെയെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് കെതാന്‍ജിയുടെ നിയമനം നല്‍കുന്ന സന്ദേശമെന്നും കെല്ലി പറഞ്ഞു.
കെതാന്‍ജിക്കെതിരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും നിഷ്പ്രഭമാക്കുന്നതായിരുന്നു അവര്‍ക്ക് ലഭിച്ച അംഗീകാരമെന്ന് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജായ റ്റാമി ടെംപ് അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments