Thursday, December 26, 2024

HomeAmericaന്യൂയോര്‍ക്ക് മെട്രോ സ്‌റ്റേഷന്‍ വെടിവെപ്പ്: അക്രമി അറസ്റ്റില്‍

ന്യൂയോര്‍ക്ക് മെട്രോ സ്‌റ്റേഷന്‍ വെടിവെപ്പ്: അക്രമി അറസ്റ്റില്‍

spot_img
spot_img

ന്യൂയോര്‍ക്: ബ്രൂക്ക്ലിനിലെ ഭൂഗര്‍ഭ മെട്രോയില്‍ വെടിവയ്പ് നടത്തിയയാള്‍ അറസ്റ്റില്‍. അറുപത്തിരണ്ടുകാരനായ ഫ്രാങ്ക് ജെയിംസിനെ മാന്‍ഹാട്ടനില്‍ നിന്നാണ് പിടികൂടിയത്.

നാടകീയമായിരുന്നു ജെയിംസിന്റെ അറസ്റ്റ്. പ്രതിയെക്കുറിച്ച്‌ അറിയിക്കാനായി പൊലീസിലേക്ക് വിളിച്ചത് ഇയാള്‍ തന്നൊയാണ് എന്നാണ് മാന്‍ഹാട്ടന്‍ പൊലീസ് പറയുന്നത്. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ഒരു റസ്റ്ററന്റില്‍ പ്രതി ഇരിക്കുന്നുണ്ടെന്ന് പൊലീസ് ഹോട്ട്‌ലൈനിലേക്ക് കോള്‍ വന്നിരുന്നു. ‘നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നത് എന്ന് തോന്നുന്നു’ എന്ന് പറഞ്ഞാണ് ഇയാള്‍ കോള്‍ അവസാനിപ്പിച്ചത്.

തുടര്‍ന്ന് ഇവിടെയെത്തിയപ്പോള്‍ ഇയാള്‍ സ്ഥലം വിട്ടിരുന്നു. തൊട്ടടുത്ത സ്ട്രീറ്റില്‍ നിന്നാണ് പിന്നീട് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് എത്തുമ്ബോള്‍ ജെയിംസ് സംയമനത്തോടെയാണ് പെരുമാറിയത്.

വെടിയേറ്റ പത്തുപേരില്‍ അഞ്ചുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. അക്രമി ഉപയോഗിച്ച തോക്കും വാനും സ്റ്റേഷനു സമീപത്തു നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. വീടില്ലാത്തവരെക്കുറിച്ചും ന്യൂയോര്‍ക് മേയറെ വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ഫ്രാങ്ക് ജെയിംസ് പ്രതികരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments