ന്യുയോര്‍ക്ക് : 2024 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോ ബൈഡന്‍ വാഷിംഗ്ടണ്‍ വെബ്‌സൈറ്റായ ദി ഹില്ലിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് .
മത്സരിക്കുന്നതിനുള്ള താല്പര്യം ബറാക് ഒബാമയുമായി ബൈഡന്‍ പങ്കിട്ടതായും വെബ് സൈറ്റില്‍ പറയുന്നു.
ഈ മാസമാദ്യം എഫോര്‍ഡബിള്‍ കെയര്‍ ആക്ടിന്റെ പരിഷ്‌കരിച്ച നിയമങ്ങള്‍ ഒപ്പു വെക്കുന്ന ചടങ്ങില്‍ എത്തി ചേര്‍ന്ന ഒബാമയോടാണ് മത്സരിക്കുന്ന കാര്യം സൂചിപ്പിച്ചതെന്നും വ്യക്തമല്ല . ബൈഡന്റെ പല സ്റ്റേറ്റ്മെന്റുകളിലും വീണ്ടും മത്സരിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത് . താന്‍ മത്സരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നതായും ബൈഡന്‍ സൈറ്റില്‍ കുറിച്ചിട്ടുണ്ട് .
അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി ഇതിനകം തന്നെ ബൈഡന് ലഭിച്ചിട്ടുണ്ട് . രണ്ടാം വട്ടവും മത്സരിച്ചു വിജയിക്കുകയാണെങ്കില്‍ ബൈഡന് 82 വയസ്സാകും . 78 വയസ്സിലായിരുന്നു ആദ്യം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
യുക്രെയിന്‍ – റഷ്യന്‍ അധിനിവേശം , കൊറോണ വൈറസ് , അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം , അനിയന്ത്രിതമായ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ ബൈഡന്റെ ജനകീയ പിന്തുണക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട് . ബൈഡന്‍ മത്സരിക്കുകയാണെങ്കില്‍ വൈസ് പ്രസിഡന്റായി വീണ്ടും കമല ഹാരിസിനെ തന്നെ തിരഞ്ഞെടുക്കുമെന്നും ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പി.പി. ചെറിയാന്‍