ബാബു സൈമണ്‍
ഡാലസ്: എന്‍ ജി സ്ട്രോങ്ങീന്റ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29 വൈകീട്ട് 6 നു യുവജനങ്ങള്‍ക്കായി ഒരു പ്രത്യേക സമ്മേളനം നോര്‍ത്ത് ഗാര്‍ലാന്‍ഡ് ഹൈസ്‌കൂളില്‍ നടത്തപ്പെടുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈക്കിള്‍ ആര്യയോള യോഗത്തില്‍ അധ്യക്ഷത വഹിക്കും.
ഡാലസിലെ യുവജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന ക്രിസ്ത്യന്‍ ഗായകസംഘമായ എന്‍ ജി ക്രിസ്ത്യന്‍ ബീറ്റ്‌സ് പാട്ടുകള്‍ക്ക് നേതൃത്വം നല്‍കുമെന്നു ഗായകസംഘത്തിന്റ്‌റെ ചുമതലവഹിക്കുന്ന മിസ്സ്. അബിഗെല്‍ വര്‍ഗീസ് അറിയിച്ചു.
ക്യാമ്പസിലെ ഓരോ യുവജനങ്ങളും ക്രിസ്തുവിനെ അറിയുവാനും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അനേകം യുവജനങ്ങള്‍ക്ക് ക്രിസ്തുവിനെ കണ്ടെത്തുവാനും അവരുടെ മാനസിക സംഘര്‍ഷങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിനും സംഘടനക്ക് സാധിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡണ്ട് മിസ്സ്. ടെല്‍സ ജോര്‍ജ് അറിയിച്ചു. പ്രായഭേദമന്യേ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ജോതം ബി സൈമണ്‍ അറിയിച്ചു.