കെ.കെ.വര്‍ഗീസ്
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡ, സഞ്ചാരികളുടെ പറുദീസയാണ്. ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിൻ്റെ (ഫോമാ) ഏറ്റവും വലിയ റീജണുകളിലൊന്നായ സൺഷൈൻ റീജിയണാണ് ഫ്ലോറിഡ. 11 അംഗ സംഘടനകളുള്ള റീജിയണിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി, 2022 – 24 ഫോമയുടെ അന്തർദ്ദേശീയ കൺവൻഷൻ ഫ്ലോറിഡായിൽ വെച്ചു നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ജെയിംസ് ഇല്ലിക്കൽ നയിക്കുന്ന ഫോമാ ഫാമിലി ടീം, ഇതേ ആവശ്യമായാണ് മത്സര രംഗത്തുള്ളത്. ഫോമാ കണ്ടിട്ടുള്ളതിൽ വെച്ചു എല്ലാ പ്രായാക്കാരേയും, ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി, മലയാളത്തനിമയിൽ നടത്തുവാൻ, എന്തുകൊണ്ടും ഉത്തമം ഫ്ലോറിഡ തന്നെയാണെ അംഗ സംഘടനാ അധ്യക്ഷൻമാർ പറഞ്ഞു. അന്താരാഷ്ട്ര കൺവൻഷനു വേദിയാകുവാൻ ഫ്ലോറിഡ സജ്ജമാണെന്നും അമേരിക്കൻ മലയാളികളെ ഫ്ലോറിഡയിലേക്ക് ഹൃദയാദരവോടെ ക്ഷണിക്കുന്നുവെന്നും ഫ്ലോറിഡയിലെ പതിനൊന്ന് മലയാളി സംഘടനകൾക്കു വേണ്ടി സംഘടനാ പ്രസിഡന്റുമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഒർലാണ്ടോ റീജിയൺ മലയാളി അസോസിയേഷൻ (ഓർമ്മ) പ്രസിഡന്റ് രാജീവ് കുമാരൻ , നവകേരള മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് സാജോ പല്ലിശ്ശേരി, മിയാമി മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സനിൽ പ്രകാശ്, മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ പ്രസിഡന്റെ ജെയ്സൺ സിറിയക്, മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പ പ്രസിഡന്റ് അരുൺ ചാക്കോ, മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ് ബാബു തോമസ്, ടാമ്പ ബെ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോമോൻ ആന്റണി , മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ പ്രസിഡന്റ് ബിനൂപ് കുമാർ, ഒർലാണ്ടോ റീജിയൻ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) പ്രസിഡൻ്റ് പ്രവീബ് നായർ, കേരളാ സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡൻ്റ് ബിജു ആൻ്റണി, എന്നിവരാണ് ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫോമാ ഫാമിലി ടീമിന് പിന്തുണ അറിയിച്ച് ഫ്ലോറിഡയിലേക്ക് ഫോമാ കൺവൻഷന് ഹൃദയ പുരസരം സ്വാഗതം നൽകിയത്. ഒട്ടനവധി പ്രസ്ഥാനങ്ങൾക്കും പരിപാടികൾക്കും നേതൃത്വം നൽകി കർമ്മനിരതനായ സംഘടനാ നേതാവാണ് ജെയിംസ് ഇല്ലിക്കൽ.
ഫോമാ അംഗസംഘടനകളുടേയും, മലയാളി സംഘടനകളുടെയും പരിപൂർണ്ണ പിന്തുണയോടെ ഫോമാ ഫ്ലോറിഡ കൺവൻഷന് സ്വാഗതം ലഭിക്കുന്നത് ഫോമ ഫാമിലി ടീമിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം പ്രാദേശിക മലയാളി സംഘടനകൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. പ്രാദേശിക സംഘടനകളുടെ ഒത്തു ചേരലാണ് ഫോമയുടെ ശക്തി. അംഗസംഘടനകൾക്കും റീജിയണുകൾക്കും ശക്തിയേകുവാനും, നൂതന ആശയങ്ങൾ മനസിലാക്കുവാനും പരസ്പരം പങ്കുവയ്ക്കുവാനും ഫാമിലി ടീം കാണിക്കുന്ന താല്പര്യത്തിന് പ്രത്യേകം അഭിനന്ദിക്കുന്നതായി അസ്സോസിയേഷൻ പ്രസിഡന്റുമാർ അറിയിച്ചു.
ഫ്ലോറിഡയിലേക്ക് ഫോമാ കൺവൻ വരുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിനേദ സഞ്ചാര മേഖലയിലേക്കാണ് ഞങ്ങൾ ക്ഷണിക്കുന്നത്.
കേരം തിങ്ങും കേരള നാട്ടിലെ പോലെ ചക്ക, വിവിധയിനം മാങ്ങകൾ, കപ്പ, ചേമ്പ്, ചേന തുടങ്ങി നാടൻ വൃക്ഷ ഫലാദികൾ നിറഞ്ഞ ഫ്ലോറിഡയിലെ കൺവൻഷൻ
അത് ഒരു അപൂർവ്വ അനുഭവമാക്കി മാറ്റുവാനും അമേരിക്കയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്നു ഒരു നവ്യാനുഭവമാക്കി മാറ്റുവാനും, ഫോമാ 2024 ഫ്ലോറിഡ കൺവൻഷനിലേക്ക്, ഇവിടുത്തെ മലയാളി സമൂഹം ക്ഷണിക്കുകയാണ്.
ജെയിംസ് ഇല്ലിക്കല്‍ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി നയിക്കുന്ന ഫോമാ ഫാമിലി ടീമിൽ
ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി വിനോദ് കൊണ്ടൂരും,
ജൊഫ്രിന്‍ ജോസ് ട്രഷററായും,
സിജില്‍ പാലക്കലോടി വൈസ് പ്രസിഡൻ്റായും,
ബിജു ചാക്കോ ജോയിൻ്റ് സെക്രട്ടറിയായും,
ബബ്‌ലു ചാക്കോ ജോയിൻ്റ് ട്രഷററായിയും മത്സരിക്കുന്നു.