Thursday, December 26, 2024

HomeAmericaലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ

ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ

spot_img
spot_img

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: വയോധികരായ മലയാളി സമൂഹത്തിന്റെ പരിചരണത്തിന് രാസത്വരകമായ ഒരു കഥയാണ് നൈനാൻ മത്തായിയ്ക്ക് പറയാനുള്ളത്: 2010-ൽ, റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു സ്ത്രീയിൽ നിന്ന്, ‘സുരേഷിനു’ ഒരു ഫോൺ കോൾ വന്നു. പ്രായമായ മലയാളികൾക്കുവേണ്ടി ഡേകെയർ സ്ഥാപനം ആരംഭിക്കുന്നതിനുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന ഒരാളെ അന്വേഷിക്കുകയായിരുന്നു അവർ.

എന്താണ് വേണ്ടതെന്ന് വ്യക്തമായി മനസ്സിലാകാത്തതിനാൽ, ബഹുമാനപ്പെട്ട എം. കെ. കുര്യാക്കോസ് അച്ചൻ്റെ (ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി) മാർഗസഹായങ്ങൾ തേടാൻ, സുരേഷ്, ആ വനിതയോട് നിർദ്ദേശിച്ചു; എം. കെ. കുര്യാക്കോസ് അച്ചൻ്റെ ഫോൺ നമ്പർ കൊടുത്തു. ഡേ കെയർ സ്ഥാപനകാര്യങ്ങളിൽ പരിചയമുള്ള ശ്രീ.നൈനാൻ മത്തായിയുടെ സേവനം തേടാൻ, കുര്യാക്കോസച്ചൻ, ആ വനിതയ്ക്ക് നിർദ്ദേശം നൽകി. അവർ, നൈനാൻ മത്തായിയെ റഷ്യൻ ഏജൻസി നടത്തുന്ന, ഡേ കെയറിൽ, ഒരു മലയാളി വിഭാഗം തുടങ്ങാൻ നിയമിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഏജൻസിക്കായി മലയാളി വിഭാഗം തുടങ്ങാൻ നൈനാൻ മത്തായിയ്ക്കു കഴിഞ്ഞു.

ആവശ്യമായ ദീർഘനടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട്, മെഡിക്കെയിഡിൻ്റെ അംഗീകാരം നേടിയെടുക്കുന്നതിന്, നൈനാൻ മത്തായിയുടെ കഠിനാദ്ധ്വാനവും പരിചയസമ്പത്തും സഹായകമായി. പെൻസിൽവേനിയ, ന്യൂജേഴ്സി, ഡെലവേർ എന്നീ പ്രദേശങ്ങളിലുള്ള, പ്രായമായ മലയാളികൾക്ക് ഡേകെയറിൽ പങ്കെടുക്കാനും ഹോം കെയർ സേവനം നേടാനും അത് ഉപകരിച്ചു. ഡേ കെയർ പരിചരണം ആവശ്യമുള്ള പ്രായമായവർക്കും, അതല്ല, സ്വന്തം ഭവനത്തിൽ ‘കെയർ ഗിവർ’ വന്ന് പരിചരിക്കേണ്ടവർക്കും, ഉപകാരമായി.

തുടർന്ന് ആ റഷ്യൻ വനിതയുടെ അനുവാദപ്രകാരം, നൈനാൻ മത്തായിയും സുരേഷും ചേർന്ന്, “ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ ഏജൻസി” തുടങ്ങാൻ തീരുമാനിച്ചു. 2017-ൽ, “ലവ് ആൻഡ് ഗ്ലോറി സർവീസസ്” എന്ന പേരിൽ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനി രൂപപ്പെടുത്തുകയും, 2018-ൽ സ്വന്തം ക്ലയന്റുകളെ എടുക്കാനുള്ള അനുമതി നേടുകയും ചെയ്തു.

നാലു വർഷത്തെ സർവീസ് പരിചയം മുഖേന “ലവ് ആൻഡ് ഗ്ലോറി”, ഫിലഡൽഫിയ മലയാളി സമൂഹത്തിലെ പ്രമുഖ ഹോംകെയർ ഏജൻസിസിയായി പരിവർത്തനം ചെയ്തു. മലയാളികളായ പ്രായമായവരുമായും അവരെ പരിചരിക്കുന്നവരുമായും, വളരെ അടുത്ത് പ്രവർത്തിക്കുന്നു എന്നതാണ് “ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയറിൻ്റെ” കരുത്ത്. മെഡികെയ്ഡ് പ്രോഗ്രാമിലേക്ക്, അർഹിക്കുന്ന മലയാളി വയോധികരെ കൈപിടിച്ചാനയിച്ചതിൽ, ‘ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ’ പ്രധാന പങ്കുവഹിച്ചു എന്നതിന്, ആ സർവീസിൻ്റെ ഗുണഭോക്താക്കളുടെ നന്ദിരേഖകൾ മതിയായ തെളിവുകളായി തിളങ്ങുന്നു.

നിലവിൽ, നൂറോളം മലയാളി വയോജനങ്ങളെ, ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയറിൻ്റെ ഡേകെയർ സ്ഥാപനം പരിചരിക്കുന്നു. സ്വന്തം മാതാപിതാക്കളെ സ്വന്തം വീട്ടിൽ പരിചരിക്കാൻ പോലും, ഡേകെയർ സ്ഥാപനം, മക്കൾക്ക് പണം നൽകുന്നു. സിറ്റി, സ്റ്റേറ്റ്, ഫെഡറൽ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളുള്ള, പ്രായമായ വ്യക്തികളെ, “ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ” സഹായിക്കുന്നു.

പ്രായമായവർക്കായി പുതിയ സേവന-പരിചരണ പരിപാടികൾ കൊണ്ടുവരുന്നതിന് ‘ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ’, കമ്മ്യൂണിറ്റി നേതാക്കളുമായും വൈദികരുമായും ആലോചിച്ച് നൂതന നടപടികൾ ആവിഷ്ക്കരിക്കുന്നുണ്ട്. ‘ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയർ’ പെൻസിൽ വേനിയയിലെയും ന്യൂജേഴ്‌സിയിലെയും, ഡെലവേറിലെയും സ്വകാര്യ പേയ്‌മെന്റ് ക്ലയന്റുകളെ എടുക്കുന്നുണ്ട്. ‘ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയറിലെ’ ജീവനക്കാർക്ക് സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന എല്ലാ ആരോഗ്യ ഇൻഷുറൻസ്സുകളും ഹെൽത്ത് ബെനെഫിറ്റുകളും സേവനാനുകൂല്യങ്ങളും നൽകുന്നുണ്ട്.

തിരുവാൽ ഓതറ സ്വദേശിയാണ് നൈനാൻ മത്തായി. വെറ്ററൻസ് ഹോസ്പിറ്റലിൽ ഫുഡ് സർവീസ് ഡയറക്ടറായി ജോലി ചെയ്യുന്നു. കൊമേഴ്സിൽ ബാച്ചിലേഴ്സ് ബിരുദമുണ്ട്.

തിരുവനന്തപുരം സ്വദേശിയാണ് സുരേഷ്. രണ്ട് തവണ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐടി അഡ്മിനിസ്‌ട്രേറ്ററായും പ്രവർത്തിക്കുന്നു. ലവ് ആൻഡ് ഗ്ലോറി സർവീസസ് ഹോം കെയറിൻ്റെ ഓഫീസ് ബക്സ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു. വിലാസം 301 Oxford valley Rd. Suite 505B Yardley PA 19067.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 215 774 9001, 215 570 3553, 215 760 0447

ഇമെയിൽ: loveandgloryservices@gmail.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments