ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24 ശനിയാഴ്ച നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ആദ്യ ടിക്കറ്റ് ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തില്‍ നിന്നും സ്വീകരിച്ചു.
തദവസരത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലെജി പട്ടരുമഠം, ഫിനാന്‍സ് ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സുവനീര്‍ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, ഫോമ റീജിയന്‍ വൈസ് പ്രസിഡന്റ് ടോമി എടത്തില്‍, ജനറല്‍ കണ്‍വീനര്‍ ഡോ. സിബിള്‍ ഫിലിപ്പ്, ഫിനാന്‍സ് വൈസ് ചെയര്‍മാന്‍ വിവീഷ് ജേക്കബ്, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, ജയന്‍ മുളങ്ങാട്, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, സജി തോമസ്, മനോജ് കോട്ടപ്പുറം, ഷൈനി തോമസ്, തോമസ് പൂതക്കരി, കാല്‍വിന്‍ കവലയ്ക്കല്‍, ഡോ. ബിനു ഫിലിപ്പ്, സ്വര്‍ണം ചിറമേല്‍, ഡോ. ടെറി ചിറമേല്‍, ജൂബി വള്ളിക്കളം, വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാള്‍ മാനേജര്‍ പ്രതീഷ് ഗാന്ധി എന്നിവര്‍ സന്നിഹിതരായിരുന്നു.
ജൂണ്‍ 24-നു നടക്കുന്ന അസോസിയേഷന്റെ സുവര്‍ണ ജൂബിലിയിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.