ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസ്സോസിയേഷൻ
ഓം ബി.സി (OHM -BC) സംഘടിപ്പിച്ച കേരളാ ഹിന്ദു കൾച്ചറൽ ഫെസ്റ്റിവലിൽ ഭാഗമായി.
ഓം ബി.സി (OHM -BC) യും ലക്ഷ്മി നാരായൺ മന്ദിറും, ബിസി ഇന്ത്യ ബിസിനസ് നെറ്റ്‌വർക്ക് ഉം ചേർന്നു കേരളാ ഹിന്ദു കൾച്ചറൽ ഫെസ്റ്റിവൽ ആഘോഷിച്ചു. ആസാദി ക അമൃത് മഹോത്സവ്, ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് എന്നിവയുടെ ഭാഗമായി വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് 26 മാർച്ച് 2023 ന് ആണ് ബ്രിട്ടീഷ് കൊളമ്പിയായിൽ വെച്ചാണ് ആഘോഷങ്ങൾ നടന്നത്. ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷനും ആഘോഷങ്ങളിൽ പങ്കാളികളായിരുന്നു.
വിവിധയിനം കലാപരിപാടികളിൽ ഫീനിക്സ് സബ് ജൂനിയർസ് വിഭാഗത്തിൽ ദിയാ നിധിൻ മാത്യു, ജൊവാൻ ജോൺ കീഴൂട്ട്, ജൂൺ റോസ് ജിഷു, നിയാ നിധിൻ മാത്യു, റയാൻ അരുൺ എന്നിവരും ഫീനിക്സ് ജൂനിയർസ് വിഭാഗത്തിൽ അന്നാ ജോൺ കീഴൂട്ട്, ശ്രേയാ ശ്രീഷ്കാന്ത്, ശ്രേയ സുജീഷ് നായർ എന്നിവരും ഫീനിക്സ് സീനിയർസ് വിഭാഗത്തിൽ നിന്നും അഞ്ജലി രാകേഷ്, ഗ്രീഷ്മ പ്രവീൺ, രേഷ്മ ജിതിൻ എന്നിവരും പങ്കെടുത്തു.
പരിപാടിയിൽ സഹകരിച്ച എല്ലാ അംഗങ്ങൾക്കും, കലാകാരന്മാർക്കും അവരുടെ മാതാപിതാക്കന്മാർക്കും സംഘാടകർ പ്രത്യേകം നന്ദി അറിയിച്ചു. കൂടാതെ അതി മനോഹരമായി ഡാൻസുകൾ കോറിയോഗ്രാഫി ചെയ്ത രേഷ്‌മ ജിതിനോടും, പരിപാടികൾ ഗംഭീരമായി കോ-ഓർഡിനേറ്റ് ചെയ്ത രേഷ്മ ജിതിനും , ആനെറ്റ് മേരി മാത്യു വിനോടും ഉള്ള നന്ദിയും കടപ്പാടും സംഘാടകർ അറിയിച്ചു.