ഇത് ഒരു നഗരമാണ്
ഇവിടെ പ്രവാചകൻ്റെ
ആത്മീയ സൗന്ദര്യം
ആറാടുന്നു.;കൂടെ
ദുരന്തങ്ങളും
നഗരത്തിൽ പലതരം
സുവിശേഷങ്ങളുണ്ട്
അതിൽ പ്രധാനം
രക്ഷിക്കേണ്ടവർ
ശിക്ഷിക്കപ്പെടുന്നതാണ്
നമസ്കരിക്കുന്ന
പിതാവും പുത്രനും
പരിശുദ്ധാത്മാവിൽ
ലയിക്കുന്നതാണ്
അള്ളാ വിൻ്റേയും
ദൈവത്തിൻ്റേയും ഹിതം
ഏറെ പ്പേർക്ക് വിഹിത –
മായി നൽകുന്നതാണ്.
നിയമം പാലിക്കലും
അപലപിക്കലും ഒരു
കുടക്കീഴിൽ
കുടിയിരിക്കുന്നതാണ്.
ഈ അസംബന്ധ പ്രമാണ
ത്തിന് ചാവേറുകളുടെ
പ്രണാമങ്ങളുമുണ്ട്.
-ആര്യാട് വാസുദേവൻ