സ്വന്തം ലേഖകൻ
ഫൊക്കാനയുടെ 2022 ലെ ഒരു ചരിത്ര കൺവെൻഷൻ നടത്തി ഫൊക്കാനയുടെ യശസ് ഉയർത്തിയ മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് വൈ എം സി എ തിരുവല്ല സബ് റീജിയനും കവിയൂർ വൈ എം സി എ യും സംജുക്ത മീറ്റിംഗിൽ അനുമോദിച്ചു. സബ് റീജിയണൽ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ച സമ്മേളനം കലാമണ്ഡലം മുൻ വൈസ് ചാൻസലർ ശ്രീ .പി എൻ സുരേഷ് ദീപം തെളിയിച്ചു ഉൽഘാടനം ചെയ്തു.
മാനവ സാഹോദര്യ സംഗമമായാണ് ഈസ്റ്റർ ദിനത്തിൽ കവിയൂർ വൈ എം സി എ ഹാളിൽ വച്ച് യോഗം സംഘടിപ്പിച്ചത്. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി. ജെ. ഫിലിപ്പ്, ഫാദർ വര്ഗീസ് അങ്ങാടിയിൽ, ജോജി പി തോമസ്, കവിയൂർ വൈ എം സി എ പ്രസിഡന്റ് ജോസഫ് ജോൺ, സെക്രട്ടറി റെജി പോൾ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഫൊക്കാനയുടെ പ്രസിഡണ്ടായി സ്തുത്യർഹമായ സേവനം ചെയ്ത് നാടിന് അഭിമാനം ആയ ജോർജി വർഗീസിനെ ഷാൾ അണിയിച്ചു യോഗം അനുമോദിച്ചു.
ലോക കേരള സഭാ അംഗമായും ജോർജി പ്രവർത്തിക്കുന്നു.ഫൊക്കാനയിൽ ട്രസ്റ്റീബോർഡ് ചെയർമാൻ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കവിയൂർ വൈ എം സി എ സെക്രട്ടറിയും പ്രസിഡന്റായും തിരുവല്ല സബ് റീജിയൻ സെക്രട്ടറിയായും ശ്രീ. ജോർജി വർഗീസ് സേവനം ചെയ്തിട്ടുണ്ട്. സെന്റ് മേരീസ് ഓർത്തഡോക്സ് ഗായക സംഘം ഗാനാർച്ചന നടത്തി.’കെ സി മാത്യു ജനറൽ കൺവീനർ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.