Monday, January 27, 2025

HomeAmericaഡോ.മാത്യു വൈരമണ്ണിന്റെ വിജയം ഉറപ്പാക്കുക; മീറ്റ് ആൻഡ് ഗ്രീറ്റ് മീറ്റിങ് ശ്രദ്ധേയമായി

ഡോ.മാത്യു വൈരമണ്ണിന്റെ വിജയം ഉറപ്പാക്കുക; മീറ്റ് ആൻഡ് ഗ്രീറ്റ് മീറ്റിങ് ശ്രദ്ധേയമായി

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് ഇദംപ്രഥമമായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഇലെക്ഷൻ ക്യാമ്പയ്‌നുകളും ഊര്ജിതമാക്കുന്നതിനും കൂടുതൽ മലയാളി സുഹൃത്തുക്കൾ സജീവമായി രംഗത്തിറങ്ങി.

ഏപ്രിൽ 16 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫ്‌ഫോർഡ് ഡെലീഷ്യസ് കേരള കിച്ചൺ റെസ്റ്റോറന്റിൽ കൂടിയ മീറ്റ് ആൻഡ് ഗ്രീറ്റ് മീറ്റിംഗ് ഹൂസ്റ്റണിലെ നിരവധി പൗരപ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. .

റവ. ഡോ.കെ.ബി കുരുവിള, പാസ്റ്റർ ഡോ. എബ്രഹാം ചാക്കോ, ടോം വിരിപ്പൻ, മാഗ് പ്രസിഡന്റ് ജോജി ജോസഫ്, ഡോ. അന്ന ഫിലിപ്പ്, ജോൺ കുന്തറ, നൈറ്റ് ഓഫ് കൊളംബസ് സിഇഒ ഡ്വെയ്ൻ ഫൈല, ഫിലിപ്പ് പതിയിൽ, അനുപ് എബ്രഹാം, മാത്യു നെല്ലിക്കുന്ന്, കെ. കെ ജോൺ (കുണ്ടറ അസോസിയേഷൻ പ്രസിഡന്റ്) തുടങ്ങിയവർ സംസാരിച്ചു.

ഡാൻ മാത്യൂസ്, സക്കി ജോസഫ്, ജെയ്‌സൺ ജോസഫ്, ജെയിംസ് സാമുവൽ, രാജൻ ഡാനിയേൽ, ജോൺ ചാണ്ടപിള്ള, സാമുവൽ ഫിലിപ്പ്, മാത്യു സാമുവൽ, നെവിൻ മാത്യു, ടോമി പീറ്റർ, വി.എം. ജോർജ്‌ കുട്ടി, ജോൺ ഫിലിപ്പ്, തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് യോഗത്തെ ധന്യമാക്കി.

ഇനിയുള്ള ദിവസങ്ങൾ കൂടുതൽ വോട്ടർമാരെ നേരിൽ കാണുന്നതിനും ഫോണിൽ ബന്ധപ്പെട്ടു വൈരമണ്ണിന്റെ വിജയം ഉറപ്പിക്കുന്നതിനും വേണ്ടി എല്ലാവരും ശ്രമിക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

വോട്ടിംഗ് : മെയ് 6 നു സിറ്റി ഹാളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ്

ഏർലി വോട്ടിംഗ് : സിറ്റി ഹാളിൽ ഏപ്രിൽ 24 മുതൽ 29 വരെ (തിങ്കൾ മുതൽ ശനി വരെ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും മെയ് 1,2 തീയതികളിൽ (തിങ്കൾ, ചൊവ്വ) രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

സ്ഥാനാർഥി മാത്യു വൈരമൺ നന്ദി പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments