Friday, November 22, 2024

HomeAmericaഇന്ത്യ - ആഗോള സമ്പദ്‌വ്യവസ്ഥയുടെ സാരഥി

ഇന്ത്യ – ആഗോള സമ്പദ്‌വ്യവസ്ഥയുടെ സാരഥി

spot_img
spot_img

പി എം നാരായണൻ
(ന്യൂ ഡൽഹി ആസ്ഥാനമായുള്ള അന്താരാഷ്ട്ര പത്രപ്രവർത്തകൻ)

ഈ മാസമാദ്യം ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ .

ഇന്ത്യൻ സാമ്പത്തികമേഖല ഈ വർഷം 5.9 ശതമാനം വളരും. ചൈനയാകട്ടെ 5.2 ശതമാനവും. അടുത്ത വർഷം ഇന്ത്യയുടേത് 6.3 ശതമാനവും ചൈനയുടെത് 4.5 ശതമാനവുമാവുമെന്ന് IMF പ്രവചിക്കുന്നു.

ഇന്ത്യയുടെ വിജയകരമായ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമും, സാമ്പത്തിക രംഗത്തെ ഡിജിറ്റലൈസേഷനും, പണപ്പെരുപ്പം തടയുന്നതിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികളുമാണ് ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കുന്നതിൽ ഇന്ത്യക്ക് സഹായമായി ഭവിച്ചത് എന്ന് IMF മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വിലയിരുത്തുന്നു.

പാക്യസ്ഥാനും ശ്രീലങ്കയും മടക്കം ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുടെ സമ്പത്തിക വ്യവസ്ഥ തകർന്ന് തരിപ്പണമായി കിടക്കുമ്പോഴാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത് എന്ന്
പ്രത്യേകം എടുത്ത് പറയേണ്ടതായുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക വിജയഗാഥ സമീപ വർഷങ്ങളിൽ ശ്രദ്ധേയമാണ്. രാജ്യം യുണൈറ്റഡ് കിംഗ്ഡത്തെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. ചൈനയ്‌ക്ക് ബദലായി വലിയ ഒരു വിപണിയും

പുത്തൻ ഉൽ‌പാദന മേഖലകൾ തിരയുന്ന ആഗോള കോർപ്പറേഷനുകളുടെ ശ്രദ്ധ ആകർഷിച്ച, വലുതും വളരുന്നതുമായ ജനസംഖ്യയുമാണ് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായത്. ഏറ്റവും കൂടുതൽ യുവതൊഴിലാളികളുള്ള ഇന്ത്യയുടെ ഡെമോഗ്രാഫിക് ഡിവിഡന്റ് ആണ് വിജയത്തിലെ പ്രധാന ഘടകം

ഈ മാസം അവസാനം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. ഈ
യുവശക്തി ഉപയോഗിക്കും വിധം പുരോഗമന മാതൃകകളെ ചിട്ടപ്പെട്ടു ത്തുന്നതിലാവും ഇന്ത്യയുടെ ഭാവി

IMF മാത്രമല്ല, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ മുൻനിര സാമ്പത്തിക പ്രസിദ്ധീകരണമായ ഏഷ്യൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് (ADO) ഇന്ത്യയുടെ ജിഡിപി വളർച്ച ഈ സാമ്പത്തി വർഷം 6.4% വും അടുത്ത വർഷം 6.7% വും ആയിരിക്കുമെന്ന് പ്രവചിക്കുന്നു

അമേരിക്ക കേവലം 1.6 ശതമാനവും , യുകെയുടെയും ജർമ്മനിയുടെയും വളർച്ച യഥാക്രമം നെഗറ്റീവ് -0.3 ശതമാനം -0.1 എന്ന തോതിൽ നിൽക്കുമ്പോഴാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്.

ആഗോള സമ്പദ്‌വ്യവസ്ഥ വരും വർഷങ്ങളിൽ ക്രമാനുഗതമായി വീണ്ടെടുക്കുമെന്നാണ് IMF ന്റെ പ്രവചനം. ചൈനവീണ്ടും ശക്തമായി തിരിച്ചുവരികയും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കുറയും ചെയ്യുന്നതോടെ ലോസ മത്തിക മേഖല വീണ്ടും ഉണരും.
ആഗോള പണപ്പെരുപ്പം കഴിഞ്ഞ വർഷം 8.7 ശതമാനത്തിൽ നിന്ന് ഈ വർഷം 7 ശതമാനമായും 2024 ൽ 4.9 ശതമാനമായും കുറയുമെന്നു ഐഎംഎഫ് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിനെ ” ഹിന്ദു വളർച്ചാ നിരക്ക് ” എന്ന് വിശേഷിപ്പിച്ച് കളിയാകുന്ന ഒരു കാലമുന്ടായിരുന്നു.

1978-ൽ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് “ഹിന്ദു വളർച്ചാ നിരക്ക്” എന്ന പദം ആദ്യം ഉപയോഗിച്ചത്, 1960-1980 കാലഘട്ടത്തിൽ ഇന്ത്യയുടെ കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക്, അതായത് ഏകദേശം 4% ലും കുറവായിരുന്നു. ഈ പദം വിവാദപരമാണെങ്കിലും, മുൻകാലങ്ങളിൽ ഇന്ത്യ നേരിട്ട വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണിത്.

ഇപ്പോൾ ഇന്ത്യ യാണ് ആഗോള സാമ്പത്തിക വളർച്ചയുടെ പ്രധാന എഞ്ചിനുകളിൽ ഒന്ന്. ഈ വർഷം, ഇന്ത്യയും ചൈനയും ചേർന്നാവും
ലോകത്തിന്റെ അൻപത് ശതമാനത്തിലധികം സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകുന്നത്. ബെയ്ജിംഗിലെ പ്രമുഖ ഔദ്യോഗിക തിങ്ക് ടാങ്ക് ആയ ബോവോ ഫോറം ഫോർ ഏഷ്യ (ബിഎഫ്എ) ആണ് ഇത് പറയുന്നത്. പഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശക്തിയുടെയും സാധ്യതകളുടെയും സുപ്രധാനമായ അംഗീകാരമാണിത്.

ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇന്ത്യക്ക് മുമ്പിൽ വെല്ലുവിളികൾ ഏറെ യാണ്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും വനു തോതിൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം, തൊഴിലില്ലായ്മ എന്നിവ വലിയ വെല്ലുവിളികൾ തന്നെ യാണ്. ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സമഗ്രമായ വളർച്ച നേടേണ്ടതുണ്ട്. സാമ്പത്തിക രംഗത്തെ വളർച്ചാ നിരക്ക് ഈ മേഖലകളിൽ കൂടി പ്രതിഫലിപ്പിക്കുമ്പോഴെ ഇന്ത്യയുടെ പുരോഗതി അർത്ഥപൂർണ്ണമാവൂ.

പി എം നാരായണൻ
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments