വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗീക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ നിന്നും മോഷണം പാടില്ല. നിര്‍ദേശം മുന്നോട്ടുവെച്ചത് വൈറ്റ് ഹൗസ് തന്നെ. പ്രസിഡന്റിന്റെ ഔദ്യോഗീക യാത്രയ്‌ക്കൊപ്പം പോകുന്നവര്‍ തിരികെ ഇറങ്ങുമ്പോള്‍ വിമാനത്തില്‍ നിന്നും നിരവധി സാധനങ്ങള്‍ തങ്ങളുടെബാഗില്‍ കൊണ്ടുപോകുന്നതായും ഇത് ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസിഡന്റിന്റെ ഔദ്യോഗീക യാത്രയ്ക്ക് ഒപ്പം പോകുന്ന മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വിമാനത്തിനുള്ളിലെ വൈന്‍ ഗ്ലാസുകള്‍, പില്ലോകള്‍, പ്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാണ് കൂടുതലായും കാണാതാവുന്നത്. വിമാനത്തില്‍ നിന്നും സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നത് വിലക്കിയതായി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് അസോസിയേഷന്‍ അറിയിച്ചു.
എയര്‍ഫോഴ്‌സ് ഒന്ന്‌ലോഗോ പതിപ്പിച്ച് ടൗവലുകള്‍, ഉള്‍പ്പെടെയുള്ളവയാണ് കൂടുതലായും എടുത്തുകൊണ്ടുപോകാറുള്ളത്. അതി നൂതനമായ സംവിധാനങ്ങള്‍ ഉള്ളതാണ് എയര്‍ഫോഴ്‌സ് വണ്‍. ഒരേ സമയം 100 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അതിവിപുലമായ സംവിധാനങ്ങള്‍ ഉള്ള വിമാനത്തില്‍ നിന്നും എന്തു സാധനങ്ങള്‍ എടുത്തുകൊണ്ടുപോയാലും അത് കൃത്യമായി അറിയാന്‍ കഴിയും.