വാഷിംഗ്ടണ്‍ : മേരിലാന്‍ഡിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സീസ് സ്‌കോട്ട് കീ പാലത്തിന്റെ തകര്‍ച്ച ദേശീയ സാമ്പത്തിക ദുരന്തമെന്ന് വിശേഷിപ്പിച്ച് മേരിലാന്‍ഡ് ഗവര്‍ണര്‍വെസ്മൂര്‍.
നിലവിലെ അവസ്ഥിയില്‍ നിന്നും പഴയ സ്ഥിതിയിലേക്ക് പാലത്തെ മാറ്റിയെടുക്കുന്നത് ഏറെ ശ്രമകരമാണ്. കൊളംബോയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ ഇടിച്ച് തകര്‍ന്ന പാലത്തിന്റെ അവശിഷ്ടം നീക്കം ചെയ്യുന്നതിന് ഏറെ നാളത്തെ പരിശ്രമം ആവശ്യമാണ്.
കഴിഞ്ഞ 26 നാണ് ബാള്‍ട്ടിമോറില്‍ നിന്നും കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെ ഡാലി എന്ന ചരക്കുകപ്പല്‍ നിയന്ത്രണം വിച്ച് ഇടിച്ച് പാലം തകര്‍ന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയിലേക്ക് വീണിരുന്നു.