തെള്ളകം: കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ നേതൃത്വത്തിൽ കേരളത്തിലെ കാൻസർ ബാധിതരായ 50 കുരുന്നുകൾക്കായി 5 ലക്ഷം രൂപ വിതരണം ചെയ്‌തു. തെള്ളകം റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ചെക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌റ്റഡി സെൻ്റർ വൈസ് ചെയർമാൻ അപ്പു ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു.
40 വർഷമായി സേവന രംഗത്ത് പ്രവർത്തിക്കുന്ന കേരള സമാജം ഭവന നിർമാണ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. സമാജം പ്രസിഡന്റ് ഷിബു ജോസഫ്, സെക്രട്ടറി നിബു, ട്രഷറർ ജെറാൾഡ്, കോഓർഡിനേറ്റർ ജോജി ജോൺ, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.