ഫ്‌ളോറിഡ: അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പിഞ്ചുകുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരനും ഗുരുതരപരിക്ക്. ജാക്‌സണ്‍ കൗണ്ടില്‍ നടന്ന കാറപകടത്തില്‍ തെലങ്കാന സ്വദേശികളുടെ ഒരുവയസുള്ള മകനാണ് മരിച്ചത്.
സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബൊമ്മിഡി അനുഷ കൊമ്മറെഡ്ഡി സുശീല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഫ്‌ലോറിഡയില്‍ താമസിക്കുന്ന കുടുംബ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി ഹൈവേയില്‍ നിന്ന് തെന്നി മരത്തിലിടിച്ചു മറിയുകയായിരുന്നു.
. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം തെറ്റുകയും റോഡില്‍ നിന്ന് തെന്നി മരത്തില്‍ ഇടിച്ചു കയറുകയുമായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു മരത്തിലിടിച്ചാണ് കാര്‍ നിന്നത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ഫ്‌ളോറിഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു മൂന്നു പേരും ഫ്്‌ളോറിഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്