ന്യൂയോര്‍ക്ക്: പ്രശസ്ത പുരോഗമന ചിന്തകനും എഴുത്തുകാരനുമായ മൈത്രേയന്‍ നയിക്കുന്ന സംവാദ സന്ധ്യ ന്യൂ യോര്‍ക്കിലെ എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് അരങ്ങേറുന്നു.
മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളില്‍ പുരോഗമനപരമായ ഇടപെടലുകളിലൂടെ വഴിവിളക്കായി പ്രവര്‍ത്തിക്കുന്ന മലയാളവേദി ഓഫ് ന്യൂ യോര്‍ക്ക് ആണ് ഈ പരിപാടിയുടെ സംഘാടകര്‍.
മത – രാഷ്ട്രീയ വ്യവസ്ഥകളുടെ സങ്കുചിതമനോഭാവങ്ങളില്‍ ഒതുങ്ങി വെറുപ്പിന്റെയും പകയുടെയും പര്യായങ്ങളായി മനുഷ്യന്‍ അധപതിക്കുന്ന സാഹചര്യത്തില്‍, മനനം ചെയ്യാനുള്ള മനുഷ്യമനസ്സിന്റെ സാധ്യതകള്‍ വികാസം കൊള്ളേണ്ടതിന്റെ ആവശ്യകത തുറന്നുകാട്ടാന്‍ ഇത്തരം കൂട്ടായ്മകള്‍ സഹായിക്കും എന്ന് സംഘാടകര്‍ കരുതുന്നു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജെ മാത്യൂസ് അധ്യക്ഷത വഹിക്കും. ഉണ്ണികൃഷ്ണന്‍ നയിക്കുന്ന സംഗീതവും ഉണ്ടായിരിക്കും. തുടര്‍ന്ന് അത്താഴവിരുന്നോടുകൂടി പരിപാടി സമാപിക്കും. വിവരങ്ങള്‍ക്ക് 917-353-1242 എന്ന നമ്പറില്‍ ബന്ധപ്പെടുക. മലയാള വേദിക്കുവേണ്ടി സിബി ഡേവിഡ് , കോരസണ്‍ വര്‍ഗീസ്, അലക്‌സ് എസ്തപ്പാന്‍, കെ കെ ജോണ്‍സന്‍, ബാബു പാറക്കല്‍, രാജു തോമസ്, പൗലോസ് തോമസ്, സന്തോഷ് പാല, സാംസി, മനോഹര്‍ തോമസ്, മാത്തുക്കുട്ടി ഈശോ, ജേക്കബ് ജോര്‍ജ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.