വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദ്യാഭ്യാസ വായ്പ എഴുതി തള്ളുന്നു. ജോ ബൈഡന്‍ ഭരണകൂടം നടപ്പാക്കുന്ന ഈ വിദ്യാഭ്യാസ വായ്പ എഴുതി തള്ളല്‍ പദ്ധതിയുടെ ആനുകൂല്യം രണ്ടുലക്ഷത്തിലധികം ആളുകള്‍ക്ക് ലഭ്യമാകും.
206,000 പേരുടെ കൂടി പഠന വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പാണ് അറിയിച്ചത്. 10 വര്‍ഷം വായ്പ തിരിച്ചടച്ച ഒട്ടേറെപ്പേര്‍ ഈ വായ്പാ മാപ്പിനു അര്‍ഹത നേടുന്നുണ്ടെന്നു അവര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ വായ്പ എഴുതി തള്ളുന്നതിനെതിരേ 18 റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകള്‍ കോടതിയില്‍ പോയിട്ടുണ്ട്. ബൈഡന്‍ അധികാരപരിധി ലംഘിച്ചുവെന്നാണ് അവരുടെ ആരോപണം.
അധികാരമേറ്റ ദിവസം മുതല്‍ ഇടത്തരക്കാര്‍ക്കു ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാന്‍ശ്രമിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു്. അവസരങ്ങള്‍ കൈവരിക്കാനുള്ള തടസങ്ങള്‍ നീക്കുകയാണ് ചെയ്യേണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി എത്ര തടയാന്‍ ശ്രമിച്ചാലും പഠന വായ്പകള്‍ എഴുതിത്തള്ളാന്‍ ഒരിക്കലും മടിക്കില്ല.