Monday, December 23, 2024

HomeAmericaടാപ്പന്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്...

ടാപ്പന്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് തുടക്കമായി

spot_img
spot_img

ഉമ്മന്‍ കാപ്പില്‍

ടാപ്പന്‍ (ന്യൂയോര്‍ക്ക്), മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഈ മാസം ഏഴിന് ടാപ്പന്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ നടത്തപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ നാല് ദിവസത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. തോമസ് മാത്യു (വികാരി) കോണ്‍ഫറന്‍സ് ടീമിനെ സ്വാഗതം ചെയ്തു. ബിജോ തോമസ് (ഭദ്രാസന കൗണ്‍സില്‍ അംഗം), മാത്യു ജോഷ്വ (ഫാമിലി കോണ്‍ഫറന്‍സ് ട്രഷറര്‍), ബിപിന്‍ മാത്യു, ആരണ്‍ ജോഷ്വാ, റയന്‍ ഉമ്മന്‍ (ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരായിരുന്നു കോണ്‍ഫറന്‍സ് പ്രതിനിധികള്‍. സോണി ഐസക് (ഇടവക സെക്രട്ടറി) കോണ്‍ഫറന്‍സ് ടീമിനെ സ്വാഗതം ചെയ്തു. ഫിന്‍ലി ജോണും (ഇടവക ട്രസ്റ്റി) വേദിയില്‍ സന്നിഹിതനായിരുന്നു.

ബിജോ തോമസ് കോണ്‍ഫറന്‍സിന്റെ തീയതി, തീം, പ്രാസംഗികര്‍, വേദി, വേദിക്ക്

സമീപമുള്ള ആകര്‍ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുവായ വിവരങ്ങള്‍

നല്‍കുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും

ചെയ്തു മാത്യു ജോഷ്വ രജിസ്‌ട്രേഷന്‍ നടപടികള്‍ വിശദീകരിക്കുകയും

കോണ്‍ഫറന്‍സിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള സുവനീര്‍, സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ വിനോദ പരിപാടികള്‍ എന്നിവയെക്കുറിച്ച് ബിപിന്‍ മാത്യു സംസാരിച്ചു. ഫാ. തോമസ് മാത്യു ഇടവകയില്‍ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ കൈമാറി. ഇടവകയെ പ്രതിനിധീകരിച്ച്, സുവനീറില്‍ അഭിനന്ദനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി ഫിന്‍ലി ജോണ്‍ സംഭാവന കൈമാറി. നിരവധി ഇടവക അംഗങ്ങള്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ക്ക്

കോണ്‍ഫറന്‍സ് ടീം നന്ദിയും കടപ്പാടും അറിയിച്ചു.

2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്ത ഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ‘ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക’ (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക

വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.

Registration link: http://tinyurl.com/FYC2024

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോ ണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439 9087) എന്നിവരുമായി ബന്ധപെടുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments