ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം എഴുതിച്ചേര്‍ക്കപ്പെട്ട ലോറി സ്‌കാപ്പല്ലയും ജോര്‍ജ് സ്‌കാപ്പല്ല.ും ഓര്‍മ്മയായി, . 62 വയസ് പ്രായമായ ഇവരുടെ മരണം പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു.
1961 സെപ്തംബര്‍ 18ന് പെന്‍സില്‍വേനിയയില്‍ ഫ്‌ലാങ്ക്ലിന്‍ സ്‌കാപ്പലിന്റെയും റൂത്തിന്റെയും മക്കളായി ജനിച്ച ലോറിയും ജോര്‍ജും 30 വയസിനപ്പുറം ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രവചനം.
ഭാഗികമായി സംയോജിച്ച തലയോട്ടികളുമായാണ് ഇവര്‍ ജീവിച്ചത്. സുപ്രധാന രക്തക്കുഴലുകളും തലച്ചോറിന്റെ 30 ശതമാനവും ഇരുവരും പങ്കിട്ടു ലോറിക്ക് കാര്യമായ മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നട്ടെല്ലിന് തകരാറുണ്ടായിരുന്നതിനാല്‍ ജോര്‍ജിന് നടക്കാന്‍ കഴിയുമായിരുന്നില്ല.
പ്രത്യേക വീല്‍ചെയറിലായിരുന്നു സഞ്ചാരം ലോറിക്കായിരുന്നു വീല്‍ചെയറിന്റെ നിയന്ത്രണം. ഗായകനായിരുന്ന ജോര്‍ജ് ജര്‍മ്മനിയിലും ജപ്പാനിലും ഗാനസന്ധ്യകള്‍ അവതരിപ്പിച്ചിരുന്നു.
2023 ഒക്ടോബര്‍ 18 നാണ് ഇവര്‍ ഏറ്റവും പ്രായമേറിയ സയാമീസ് ഇരട്ടകളെന്ന റിക്കാര്‍ഡിന് ഗിന്നസ്ബുക്കിവല്‍ ഇടംപിടിച്ചത്.