വാഷിംഗ്ടണ്‍: താനായിരുന്നു ഇപ്പോള്‍ അമേരിക്കയുടെ പ്രസിഡന്റെങ്കില്‍ ഇറാന്‍ ഇസ്രയേലിനെതിരേ ഇത്തരത്തില്‍ ഒരു ആക്രമണം നടത്തില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ്. ഇറാന്‍ ഇസ്രയേലിലേക്ക മിസൈല്‍, ഡ്രോണ്‍ ് ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ ആപ്പില്‍ വിമര്‍ശനവുമായി രംഗത്തു വന്നത്.
ഇറാനിയന്‍ ആക്രമണത്തെക്കുറിച്ച് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തതിനെയും ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു
അമേരിക്ക ഇസ്രായേലിന്റെ ഒപ്പമുണ്ടെന്നും തന്റെ പിന്തുണ ഇസ്രയേലിനുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ദൈവം ഇസ്രായേല്‍ ജനതയെ അനുഗ്രഹിക്കട്ടെ എന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.