ഗ്വൽഫ്∙ ടൊറന്‍റോ ഗ്വൽഫ് മലയാളി കൂട്ടായ്മയും ഗ്വൽഫ് റേഞ്ചേഴ്സ് സ്പോർട്സ് ക്ലബും ചേർന്ന് ഏകദിന വോളിബോൾ പരിശീലന ക്ലിനിക്ക് സംഘടിപ്പിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള പരിശീലകനായിരുന്ന പയസ് മാത്യുവാണ് ക്ലിനിക്ക് നയിച്ചത്. ഈ പരിശീലനം ആഴ്ചയിൽ ഒരിക്കൽ തുടരാനും തീരുമാനിച്ചിട്ടുണ്ട്.
ക്ലിനിക്കിനോടനുബന്ധിച്ച് ജൂനിയർ ടീമിന്‍റെ ക്യാപ്റ്റനായി ശ്രീഹരിയെയും വൈസ് ക്യാപ്റ്റനായി രോഹൻ ജിബുവിനെയും തിരഞ്ഞെടുത്തു. യൂത്ത് ടീമിന്‍റെ ക്യാപ്റ്റനായി ഡാനിയേൽ ജോസഫ് ജോസഫിനെയും വൈസ് ക്യാപ്റ്റനായി ഗണേഷ് മേനോനെയും തിരഞ്ഞെടുത്തു. മൈക്ക് ഷ്രെനർ എം.പി.പി. ആണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്.
എൽദോസ് പി. ഏലിയാസ്, സീന നെൽസൺ, തോമസ് മാത്യു, അലക്സ് തോമസ് എന്നിവരായിരുന്നു ക്ലിനിക്കിന്‍റെ കോഓർഡിനേറ്റർമാർ. റിയൽറ്റി എക്സിക്യൂട്ടീവ് ആയ നെൽസൺ മാത്യു (മാനേജിങ് ഡയറക്ടർ) ആണ് ഈ പരിപാടിയുടെ സ്പോൺസർ.
(വാർത്ത ∙ ബാലു മേനോൻ)