വാഷിംഗ്ടണ്‍: മൂന്നാം തവണയും അമേരിക്കന്‍ പ്രസിഡന്റാകാന്‍ താന്‍ യോഗ്യനാണെന്നുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഗൗരവമായി എടുക്കാതെ തള്ളിക്കളയുന്നു. അമേരിക്കന്‍ ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് പരമാവധി രണ്ട് തവണ മാത്രമേ അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ അര്‍ഹതയുള്ളു. നിലവില്‍ രണ്ടു തവണ പ്രസിഡന്റായിട്ടുള്ള ട്രംപിന് അപ്പോള്‍ പിന്നെ എങ്ങനെയാണ് ഇനിയും വയസനാം കാലത്ത് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ കഴിയുക എന്നതാണ് രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം ചോദിക്കുന്നത്.
ട്രംപിന്റെ വാദം വെറും തമാശയായി പറഞ്ഞതാണെന്നാണ് മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാക്കളായ മിച്ച് മക്കോണല്‍, കെവിന്‍ മക്കാര്‍ത്തി, മിറ്റ് റോമ്‌നി, എന്നിവരെല്ലാം ഈ ചര്‍ച്ചയെ നിസാരമായാണ് കാണുന്നത്. ട്രംപ് മൂന്നാം തവണയും പ്രസിഡന്റാകുമെന്നത് നിയമപരമായി അസാധ്യമാമെന്നാണ് അവരുടെ നിലപാട്.
2008-ല്‍ തിരഞ്ഞെടുപ്പില്‍ തോറ്റ ട്രംപ് 2016-ല്‍ ജയിച്ച അമേരിക്കന്‍ പ്രസിഡന്റായി. കഴിഞ്ഞ തവണ ട്രംപ്, 2020-ല്‍ ജോ ബൈഡനു മുന്നില്‍ അടിയറവു പറഞ്ഞു. . 2024-ലെ തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ പരാജയപ്പെടുത്തി രണ്ടാം വട്ടം അമേരിക്കയുടെ പ്രസിഡന്റായി. മൂന്നാം തവണ പ്രസിഡന്റാകാനുള്ള തീരുമാനം ‘തമാശയല്ല’ എന്നാണ് ട്രംപ് നേരത്തെ എന്‍ബിസി ന്യൂസിനോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി പലരും രംഗത്തു വന്നത്. എന്നാല്‍ ഭരണഘടനയില്‍ ഏതാണ്ട് അസാധ്യമായ ഭേദഗതി വരുത്താതെ അത് ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ പറഞ്ഞു. ട്രംപിന്റെ മൂന്നാം ടേമിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭരണഘടന വായിക്കുക എന്നായിരുന്നു ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാനായ ചക്ക് ഗ്രാസ്ലി റിയോവു
ടെ മറുപടി.