Wednesday, April 2, 2025

HomeAmericaചൊവ്വാഴ്ച്ചയും അമേരിക്ക നിരവധി ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിട്ടു; പിരിച്ചുവിട്ടതിലേറെയും ആരോഗ്യ മാനവവിഭവശേഷി വിഭാഗങ്ങളില്‍ നിന്ന്

ചൊവ്വാഴ്ച്ചയും അമേരിക്ക നിരവധി ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിട്ടു; പിരിച്ചുവിട്ടതിലേറെയും ആരോഗ്യ മാനവവിഭവശേഷി വിഭാഗങ്ങളില്‍ നിന്ന്

spot_img
spot_img

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ ഇന്നലേയും നടത്തി. ആരോഗ്യ വകുപ്പില്‍ നിന്നും മാനവവിഭവശേഷി വിഭാഗത്തില്‍ നിന്നും ഭക്ഷ്യവകുപ്പില്‍ നിന്നുമാണ് ചൊവ്വാഴ്ച്ച കൂടുതല്‍ ആളുകളെ പിരിച്ചുവിട്ടത്. ആരോഗ്യ ഭക്ഷ്യവകുപ്പുകളില്‍ നിന്നും നിലവിലുള്ള  ജീവനക്കാരില്‍ 10000 മുഴുവന്‍ സമയ ജീവനക്കാരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ വ്യാപക പിരിച്ചുവിടല്‍ നടക്കുന്നത്.

രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എന്നിങ്ങനെയുള്ള  ഏജന്‍സികളിലായി  ആകെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരുടെ എണ്ണം 82,000 ല്‍ നിന്ന് 62,000 ആയി കുറയ്ക്കാന്‍ ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പ് തലവനായ എലോണ്‍ മസ്‌ക് നിര്‍ദേശം നല്കിയിരുന്നു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് യുഎസിലെ വിവധ വകുപ്പുകളില്‍ നടക്കുന്നത്.

എച്ച്‌ഐവിയെ  പ്രതിരോധ പ്രവര്‍ത്തന വിഭാഗങ്ങളില്‍ നിന്നും ന്യൂനപക്ഷ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിഭാഗത്തില്‍ നിന്നുമുള്‍പ്പെടെ  നിരവധി ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നത്.
പുതിയ മരുന്നുകളുടെ അംഗീകാരം നല്കുന്ന ഓഫീസ് , ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഓഫീസ് , പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതിന് പ്രതികരിക്കല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഓഫീസുകള്‍ എന്നിവയിലും ജീവനക്കാരുടെ വന്‍ വെട്ടിച്ചുരുക്കലാണ് നടത്തുന്നത്.

ഖനന തൊഴിലാളികളുടെ സുരക്ഷയെ കേന്ദ്രീകരിച്ചുള്ള നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി. ഭീതി മൂലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു പ്തികരിക്കാന്‍ പലരും തയാറാവുന്നില്ല.  ”ഇതൊരു ഭയാനകമായ ഇരുണ്ട ദിവസമാണ്,” ഒരു സിഡിസി ജീവനക്കാരന്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments