Thursday, April 3, 2025

HomeAmericaമാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന,100+ അംഗസംഘടനകളും പുതിയ ലോഗോയുമായി മുന്നോട്ട്

മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന,100+ അംഗസംഘടനകളും പുതിയ ലോഗോയുമായി മുന്നോട്ട്

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന ജനറൽ സെക്രട്ടറി )

ന്യൂ യോർക്ക് : മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) അതിന്റെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും ,പുരാതനവുമായ പ്രവാസി സംഘനകളുടെ സംഘടനയായ ഫൊക്കാന അതിന്റെ പ്രവർത്തനം സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തന രീതിയിലൂടെയാണ് ആണ് ഇന്ന് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ട്രസ്റ്റീ ബോർഡ് എട്ട് പുതുയ സംഘടനകളെ കൂടി ഉൾപെടുത്തിയതോടെ ഫൊക്കാനയിൽ 100 അംഗസംഘടനകൾ കഴിഞ്ഞു.

ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടനക്ക് നൂറു അംഗസംഘടനകൾ തികയുന്നത്. ഫൊക്കാനയുടെ പ്രവർത്തന ശൈലിയിൽ ഉണ്ടായ മാറ്റം സംഘടനയുടെ പ്രവർത്തനത്തിൽ വളരെ അധികം മാറ്റങ്ങൾ ആണ് കൊണ്ടുവന്നത് . പ്രവർത്തന ശൈലിയിൽ ഉണ്ടായ മാറ്റം അതിന്റെ ലോഗോയിലും വേണമെന്നെ ആവിശ്യമാണ് ഫൊക്കാന നാഷണൽ കമ്മിറ്റി ട്രസ്റ്റീ ബോർഡ് സംയുക്ത യോഗത്തിൽ ഐക്യഖണ്ഡേന അംഗികരിക്കുകയായിരുന്നു.

കാനഡയിൽ നിന്നും പതിനഞ്ചിൽ അധികം അംഗസംഘടനകൾ ഫൊക്കാനയിൽ ഉണ്ട്, പക്ഷേ ലോഗോയിൽ കാനഡയുടെ പ്രാധിനിത്യം വേണമെന്നത് കാനഡക്കാരുടെ വളരെ കാലത്തെ ആവിശ്യമായിരുന്നു. അതുപോലെ തന്നെ തിരുവതാംകൂർ രാജകുടുംബത്തിന്റെ ലോഗോയായിരുന്നു ഫൊക്കാനയും ഉപയോഗിച്ചുകൊണ്ടിരുന്നത്. രാജഭരണം കഴിഞ്ഞിട്ടും അത് പിന്തുടരുന്നത് പലപ്പോഴും വിമർശനങ്ങൾക്കും കാരണമായിരുന്നു . ഈ സന്ദർഭത്തിൽ ആണ് ഫൊക്കാന 100 അംഗ സംഘടനകൾ തികച്ചും ഒരു ചരിത്രം കുറിക്കുന്നത് . ഈ സന്തോഷത്തിന്റെ ഭാഗമായി പുതിയ ലോഗോ എന്ന ഏവരുടെയും ആവിശ്യവും അഗ്രവും ഇന്നലെ നാഷണൽ കമ്മിറ്റി ട്രസ്റ്റീ ബോർഡ് അംഗീകാരത്തോടു കൂടി നടപ്പിൽ ആയത്.

ഫൊക്കാനയെ സെവൻ സ്റ്റാർ നിലവാരത്തിലേക്ക് ഉയർത്തുക എന്നത് ഈ ഭരണസമിതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. അതുകൂടി ഉൾകൊണ്ടതാവണം ലോഗോ എന്ന് ഏവർക്കും അഭിപ്രായം ഉണ്ടായിരുന്നു .മാറുന്ന കാലത്തിന് മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചെങ്കിൽ മാത്രമേ നമുക്ക് മുന്നേറാൻ കഴിയുകയുള്ളു. അതുകൊണ്ട് കൂടിയാണ് പുതിയ ലോഗോയിൽ ഏഴു സ്റ്റാറുകൾ ഉൾപ്പെടുത്തിയത്. യുവതിയുവാക്കളെയും , കേരളത്തെയും , ഇന്ത്യയെയും ,കാനഡയും , അമേരിക്കയെയും ഉൾകൊള്ളുന്ന കളർ കോമ്പിനേഷനിൽ ആണ് ഈ ലോഗോ നിർമിച്ചിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടിയിക്കുന്നു .

പക്ഷേ ഇത്രയൊക്കെ പുതുക്കിയപ്പോഴും 1983 സ്ഥാപിതമായ ഫൊക്കാനയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ഒരു ലോഗോ ആയിരിക്കണം എന്നുതും പ്രധനമായിരുന്നു . കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള ഒരു അപ്ഡേറ്റ് ഏത് കാര്യത്തിനും ആവിശ്യമാണ് . അത് ഫൊക്കാന ഈ ലോഗോയിലും നടപ്പിലാക്കി എന്ന് മാത്രം.

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും കൂട്ടായ പ്രവർത്തനമാണ് ഇന്ന് ഫൊക്കാനയെ ഉയരങ്ങളിൽ എത്തിക്കുന്നത് . ഈ കൂട്ടായ പ്രവർത്തനത്തിലൂടെയും , പ്രയത്നത്തിലൂടെയും, പരിശ്രമത്തിലൂടെയും ഉള്ള ഫൊക്കാനയുടെ പ്രവർത്തനത്തിനുള്ള മുന്നേറ്റം ആരെയും അതിശയിപ്പിക്കുന്നതാണ്. സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഒരുമയോടെ കൈകോർത്തപ്പോൾ ഒരുങ്ങിയത് മനോഹരവും കുറ്റമറ്റതും ആയ ലോഗോ എന്ന ആവിശ്യമാണ്. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രസ്റ്റീ മെംബേർസ് , നാഷണൽ കമ്മിറ്റി എന്നിവർ അഭിനന്ദനം അർഹിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments