വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനം ആരംഭിച്ചു. വാഹനങ്ങൾക്ക് 25 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ജനുവരിയിൽ അധികാരമേറ്റ ശേഷം ട്രംപ് മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ താരിഫ് ഏർപ്പെടുത്തിയിരുന്നു, അവയെല്ലാം പ്രതികാര ലെവികളിലൂടെ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇന്ന് പ്രഖ്യാപിക്കുന്ന താരിഫുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.