വാഷിങ്ടൺ: യുഎസിനെ സമ്പന്നതയിലേക്ക് എത്തിക്കാന്‍ പെന്‍ഗ്വിനുകളെയും ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ച തിരിച്ചടിത്തീരുവയില്‍ 180 ഓളം രാജ്യങ്ങളില്‍ ജനവാസമില്ലാത്ത ദ്വീപുകളും ഉള്‍പ്പെട്ടതാണ് പരിഹാസത്തിന് കാരണം.
അന്‍റാര്‍ട്ടിക്കയ്ക്കടുത്ത് തരിശായ, ജനവാസമില്ലാത്ത ദ്വീപില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതിയാണ് ട്രംപ് ചുമത്തിയത്. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ഹേഡ് ആൻഡ് മക്ഡൊണാൾഡ് ദ്വീപുകള്‍ക്കാണ് ട്രംപ് നികുതി ചുമത്തിയത്.
അന്‍റാര്‍ട്ടിക്കയില്‍ നിന്നും 1,700 കിലോമീറ്റര്‍ അകലെ, പെര്‍ത്തില്‍ നിന്നും തെക്ക് പടിഞ്ഞാറ് 4100 കിലോമീറ്ററും മാറി അന്‍റാര്‍ട്ടിക് സമുദ്രത്തിലുള്ള ദ്വീപ് സമൂഹമാണ് ഹേഡ് ആൻഡ് മക്ഡൊണാൾഡ് ദ്വീപുകള്‍. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുള്ള പ്രദേശം ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട ഇടങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. പെര്‍ത്തില്‍ നിന്നും രണ്ടാഴ്ചത്തെ ബോട്ട് യാത്ര വേണം ഇവിടേക്ക് എത്താന്‍. മഡഗാസ്കറിൽ നിന്ന് അന്‍റാർട്ടിക്കയിലേക്കുള്ള വഴിയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 2745 മീറ്റര്‍ ഉയരത്തിലുള്ള സജീവ അഗ്നിപർവ്വതമായ ബിഗ് ബെൻ ആണ് ഹേഡ് ദ്വീപിലുള്ളത്. മെക്ഡോണാള്‍ഡ് ദ്വീപ് 100 ഹെക്ടര്‍ വലുപ്പത്തിലുള്ളതാണ്. ചെറിയ പാറകളാലും ദ്വീപുകളുമാണ് ഇവിടെയുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഇവിടെ മനുഷ്യ സാന്നിധ്യം ഉണ്ടായത്. യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളിലൊന്നായ ഇവിടെ സന്ദര്‍ശിക്കാന്‍ പെര്‍മിറ്റ് ആവശ്യമാണ്. 1855-ലാണ് ഹേർഡ് ദ്വീപിൽ ആദ്യമായി മനുഷ്യരെത്തിയതെന്നാണ് കണക്ക്. 1971 ലും 1980 ലും രണ്ട് തവണയാണ് മക്ഡൊണാൾഡ് ദ്വീപില്‍ ആളെത്തിയത്.
ഇവിടുത്തെ പെന്‍ഗ്വിനുകള്‍ കുറെ കാലമായി തങ്ങളെ മുതലെടുക്കുന്നു അവയ്ക്കെതിരെ നിലകൊള്ളേണ്ട സമയമാണിത് എന്നാണ് ന്യൂ ജഴ്സിയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് പ്രതിസിനി ടോം മിലന്‍വസ്കി പറഞ്ഞത്. വൈറ്റ് ഹൗസ് ഇന്‍റേണ്‍ വിക്കിപീഡിയ പേജ് നോക്കിയാണ് രാജ്യങ്ങളുടെ പട്ടികയുണ്ടാക്കിയതെന്നും മറ്റു റിസര്‍ച്ചുകളൊന്നും ചെയ്തിട്ടില്ലെന്ന് തോന്നുന്നതായും അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആരോൺ റീച്ച്ലിൻ-മെൽനിക് എക്സില്‍ കുറിച്ചു.
ഇതുവരെ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഓസ്ട്രേലിയയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂപ്രദേശം എന്ന നിലയ്ക്കാകാം നികുതി ചുമത്തിയതെന്നാണ് വിലയിരുത്തുന്നത്. ലോകത്ത് ഒരിടവും സുരക്ഷിതമല്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പ്രതികരിച്ചു.