Friday, April 4, 2025

HomeAmericaകേരളാ ഗവൺമെന്റുമായി സഹകരിച്ചു ലഹരിക്കെതിരെ കൈകോർത്തു ഫൊക്കാന

കേരളാ ഗവൺമെന്റുമായി സഹകരിച്ചു ലഹരിക്കെതിരെ കൈകോർത്തു ഫൊക്കാന

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ലഹരിക്കെതിരെ കൈകോർത്തു പ്രവർത്തിക്കാൻ ഫൊക്കാനായും കേരളാ ഗവൺമെന്റുമായി ധാരണയായി , ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ . ബിന്ദുവുമായുള്ള ചർച്ചയിൽ ആണ് ഫൊക്കാനയും കേരളാ ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കാം എന്ന് തീരുമാനമായത് . ഇത് പ്രകാരം ഫൊക്കാന നാലിന പരിപാടികൾ ഗവൺമെന്റുമായി സഹകരിച്ചു കേരളത്തിൽ നടപ്പിലാക്കുന്നതാണ് .

ഫൊക്കാനയുടെ ഓഗസ്റ്റ് 1 ,2 , 3 ദിവസങ്ങിൽ കേരളത്തിലെ കുമരകത്തു നടക്കുന്ന കേരളാ കൺവെൻഷന്റെ ആദ്യദിനം ലഹരിക്കെതിരെയുള്ള ഒരു വിളംബരമായി ഫൊക്കാന നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഈ കൺവെൻഷൻ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം കുറിക്കും.

ഫൊക്കാന നടത്തുന്ന പരിപാടികളിൽ ഒന്നാണ് ഐ ഡിഫൻഡർ ക്യാമ്പയിൻ: . സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗിക്കുന്നത് റിപ്പോർട്ട് ചെയ്യുകയും അത് ശരിയാണ് എന്ന് തിരിച്ചറിയുകയാണെങ്കിൽ അങ്ങനെയുള്ളവർക്ക് കാഷ് അവാർഡും പ്രശസ്തി പത്രങ്ങളും , പാരിതോഷികങ്ങളും നൽകി ആദരിക്കുന്നതാണ് ഈ പരിപാടി. ഇങ്ങനെയുള്ള ആളുകളുടെ വിവരം കോൺഫിഡൻഷ്യൽ ആയി സൂക്ഷിക്കുകയുംചെയ്യുന്നതായിരിക്കും.

ലഹരി ബോധവൽക്കരണ പരിപാടികൾ : അതിനുവേണ്ടി സ്കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ളബ്ബുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന -മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിന്‍റെ ദൂക്ഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം. സോഷ്യൽ മീഡിയ പ്രചാരണം, ലഹരി വിരുദ്ധ കവിത – കഥ രചന മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടിളും ഇതിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്നതാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ഫൊക്കാന കേരളാ കൺവെൻഷനിൽ വെച്ച് സമ്മാനങ്ങൾ നൽകുന്നതാണ് .

സൈക്കോളജിക്കൽ ഹെൽപ് : ലഹരിക്ക്‌ അടിമകളായ കുട്ടികൾക്ക് അതിൽ നിന്നും മുക്തി നേടുവാൻ ആയി സൈക്കോളജിക്കൽ ഹെൽപ് ഫൊക്കാന ഹെൽത്ത് ക്ലിനിക് വഴി നൽകുവാനും പ്ലാൻ ചെയ്യുന്നു.
വ്യക്തികളിൽ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റമോ, മനോഭാവമാണ് ലഹരി ഉണ്ടാക്കുന്നു. ഇന്ന് കേരളത്തിൽ നാം കാണുന്നതും കേൾക്കുന്നതുമായ ഭ്രാന്തു പിടിച്ച മിക്ക പ്രവർത്തികൾക്കും കാരണം ലഹരിയുടെ ഉപയോഗമാണ് . നമുക്ക് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ലഹരിയുടെ അടിമകൾ ചെയ്തു കുട്ടന്നത് . അതിന് സൈക്കോളജിക്കൽ ട്രീറ്റ്മെൻറ് തന്നെ ആവിശ്യമാണ്.

വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിലും പ്രേത്യേകിച്ചു കേരളത്തിലും ലഹരി സൃഷ്ടിക്കുന്ന അപകടങ്ങൾ നാം ഇന്ന് വളരെ അധികം കേൾക്കുകയു പലപ്പോഴും കാണുകയും ചെയ്യുന്നു. ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു വേണ്ടത്ര അറിവില്ലെന്നതാണു ഇതിന് കാരണം . ഉണ്ടായിരുന്നെങ്കിൽ പലരും ആരംഭിക്കുന്ന ഈ ദുഃശീലം തുടങ്ങുകയില്ലായിരുന്നു , കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ് ഇന്ന് ലഹരി. ഒരിക്കലും ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, ഒരു കയത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.

സ്കൂൾ കുട്ടികൾ വരെ കൊലപാതികൾ ആവുന്നു , കുട്ടികൾ സ്വന്തം അമ്മമാരെ കൊല്ലുന്നു, സമൂഹത്തിൽ ഇന്നുവരെ നടന്നിട്ടില്ല , കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങൾ കേരള സമൂഹത്തിൽ നടക്കുന്നത് ലഹരിയുടെ ഉപയോഗം കൊണ്ടാണ് . പല സംഭവങ്ങളും നമ്മെ അതിശയിപ്പിക്കുന്നു. ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ നമുക്ക് ഒന്നിക്കാം.

ജനപ്രതിനിധികൾ, രാഷ്ട്രീയ സാമുദായിക, മത, സാംസ്‌കാരിക, സിനിമ രംഗങ്ങളിലെ പ്രതിനിധികൾ ഈ ശൃംഖലയിൽ അണിനിരക്കും. വിദ്യാലയങ്ങൾക്കും മാത്രമല്ല സമൂഹത്തിലെ മറ്റു യുവജനങ്ങൾക്കും ഇതിന്റെ പ്രയോജനം കിട്ടത്തക്ക വിധത്തിൽ ആയിരിക്കും ഫൊക്കാനയുടെ പ്രചരണ പരിപാടികൾ. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ . ബിന്ദു ഫൊക്കാനയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ അനുമോദിച്ചു , ഫൊക്കാനയുമായി ചേർന്ന് ഈ പദ്ധതിയെ വിജയിപ്പിക്കാൻ കഴിയും എന്ന് പ്രത്യാശയും പ്രകടിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments