വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുട്ടികള്‍ക്ക് അഞ്ചാംപനി വ്യാപിക്കുന്നു. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തോതിലുള്ള രോഗവര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 481 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കി.
ടെക്‌സസിലെ ലുബ്ബോക്കിയില്‍ ഒരു ഡേ കെയര്‍ സെന്ററിലെ ആറു കുഞ്ഞുങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചു മാസത്തിനും മൂന്നു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഉള്‍പ്പെടുന്നത്.
ടെക്‌സസില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ 14 ശതമാനമാണ് രോഗ വര്‍ധനവ്.
ജനുവരി അവസാനത്തോടെ രോഗം പടരാന്‍ തുടങ്ങിയതിനുശേഷം ഈ പ്രദേശത്ത് 56 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
230 കുട്ടികള്‍ ഉള്‍പ്പെടുന്ന ടൈനി ടോട്ട്‌സ് യു ലേണിംഗ് അക്കാദമിയില്‍ കഴിഞ്ഞ മാസം 24 ന് ഒരുപെണ്‍കുട്ടിക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി കുട്ടികള്‍ രോഗബാധിതരായി