Sunday, April 6, 2025

HomeAmericaമിയാമി ക്‌നാനായ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം

മിയാമി ക്‌നാനായ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം

spot_img
spot_img

എബി തെക്കനാട്ട്

മിയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 5 ശനിയാഴ്ച വൈകുന്നേരം 6.30 ന് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. പ്രസിഡന്റ് എബി തെക്കനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്യും. ഫാ. സജി പിണര്‍ക്കയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.സി.സി.എന്‍.എ. ആര്‍.വി.പി. അരുണ്‍ പൗവ്വത്തില്‍ ആശംസാപ്രസംഗം നടത്തും. സെക്രട്ടറി മഞ്ജു വെളിയന്‍തറയില്‍ സ്വാഗതവും, ട്രഷറര്‍ ജിബീഷ് മണിയാട്ടേല്‍ കൃതജ്ഞതയും പറയും. ജോഷ്വാ വെളിയന്‍തറയില്‍, സാന്ദ്രാ മറ്റത്തില്‍ എന്നിവരാണ് എം.സി.മാര്‍.

വൈസ് പ്രസിഡന്റ് രാജന്‍ പടവത്തില്‍, ജോയിന്റ് സെക്രട്ടറി ഷെറിന്‍ പനന്താനത്ത്, വിമന്‍സ് ഫോറം പ്രസിഡന്റ് റോഷ്‌നി കണിയാംപറമ്പില്‍, യുവജനവേദി പ്രസിഡന്റ് ഇമ്മാനുവല്‍ ഓട്ടപ്പള്ളില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ആഗ്‌നസ് പനന്താനത്ത്, കിഡ്‌സ് ക്ലബ് പ്രസിഡന്റ് ആന്‍ജലീന പൗവ്വത്തില്‍, പോഷകസംഘടനാ കോര്‍ഡിനേറ്റര്‍മാരായ സിമി താനത്ത്, സിംല കൂവപ്ലാക്കല്‍, ദീപു കണ്ടാരപ്പള്ളില്‍, നിക്‌സണ്‍ പ്രാലേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments