Monday, May 5, 2025

HomeAmericaഇന്റലിജന്‍‌സ് ഏജന്‍സി ഡയറക്ടറെ പുറത്താക്കി ട്രംപ്

ഇന്റലിജന്‍‌സ് ഏജന്‍സി ഡയറക്ടറെ പുറത്താക്കി ട്രംപ്

spot_img
spot_img

വാഷിങ്ടൺ: യുഎസ് പ്രതിരോധ വകുപ്പിന് കീഴിലുള്ള ഇന്റലിജന്‍‌സ് ഏജന്‍സിയായ എന്‍എസ്എയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജനറൽ തിമോത്തി ഹോയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയതായി റിപ്പോര്‍ട്ട്.

യുഎസ് വ്യോമസേന ജനറലായ ഹോ യുഎസ് സൈബര്‍ കമാന്‍ഡിന്റെ തലവന്‍കൂടിയാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ വെന്‍ഡി നോബിളിനെയും പുറത്താക്കി. സൈബര്‍ കമാന്‍ഡ് ഡെപ്യൂട്ടി വില്യം ഹാര്‍ട്ട്മാനെ ആക്ടിങ് മേധാവിയായി നിയമിച്ചു. എന്‍എസ്എ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷെയ്‍ല തോമസിനെ ഉപമേധാവിയായും നിയമിച്ചതായാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments