വാഷിങ്ടൻ: രണ്ടാം വട്ടം ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനു പിന്നാലെ രാജ്യത്ത് നടപ്പാക്കിയ പല ഉത്തരവുകളും ജനദ്രോഹ നടപടികളാണെന്ന് ആരോപിച്ച് രാജ്യവ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെഎല്ലാ സംസ്ഥാനങ്ങളിലേയും നഗരങ്ങളിൽ ഡമോക്രാറ്റിക് പാർട്ടിയുടെ
നേതൃത്വത്തിൽ വമ്പൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ട്രംപ് അധികാരമേറ്റശേഷമുള്ള പ്രതിപക്ഷത്തിന്റെ ആദ്യ ദേശീയ സമരമാണിത്. രാജ്യമെങ്ങും നടന്ന 1200 റാലികളിൽ തൊഴിലാളിസംഘടനകളും പരിസ്‌ഥിതി, എൽജിബിടിക്യു, പലസ്തീൻ അനുകൂല സംഘടനകളും അണിചേർന്നു. വാഷിങ്ടനിലെ റാലിയിൽ 20,000 പങ്കെടുത്തെന്നു സംഘാടകർ അവകാശപ്പെട്ടു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളും ട്രംപ് വിരുദ്ധ പ്രകടനങ്ങൾ നടന്നു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ “ഹാൻഡ്‌സ് ഓഫ്” എന്ന പേരിലാണ് റാലികളിൽ പങ്കുചേർന്നത്. ട്രംപ് ഭരണകൂടത്തിൽ ന്റെ ജീവനക്കാരെ പിരിച്ചുവിടൽ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നു
പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ കോടീശ്വര ഉപദേശകനായ ഇലൺ മസ്കും അമേരിക്ക അവരുടേത് മാത്രമെന്ന നിലയിൽ അനാവശ്യമായ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ . പറഞ്ഞു.
“അവർക്ക് കിട്ടാൻ കഴിയുന്നതെല്ലാം പിടിച്ചെടുക്കുകയാണ്. അതിനെതിരെ ലോകം പ്രതികരിക്കുമോ എന്ന് വെല്ലുവിളിക്കുന്നവരാണ് അവർ. ഇത് ഒരു പ്രതിസന്ധിയാണ്. പ്രവർത്തിക്കാൻ അതിയായ സമയമാണ് ഇപ്പോൾ പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു വാഷിംഗ്ടൺ, ഡി.സി.-യിൽ, നാഷണൽ മാളിൽ നടന്ന പ്രധാന പരിപാടിയിൽ പങ്കെടുക്കാൻ വൻ ജനകൂട്ടമെത്തി.