വാഷിങ്‌ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇസ്രയേൽ ഇറക്കുമതിക്ക് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 17 ശതമാനം തീരുവ ചുമത്തൽ, ഗാസയിൽ വെടിനിർത്തലിനുള്ള അന്വേഷണം, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്ക എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ ഉന്നയിക്കുമെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച നെതന്യാഹു വൈറ്റ് ഹൗസിൽ എത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. നെതന്യാഹുവിന്റെ സന്ദർശനം ഉടൻ പ്രതീക്ഷിക്കുന്നതായി ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) നിന്ന് പിന്മാറാനുള്ള ഹംഗറിയുടെ തീരുമാനത്തെക്കുറിച്ച് ട്രംപും നെതന്യാഹുവും വ്യാഴാഴ്ച ഫോണിൽ സംസാരിച്ചിരുന്നു.