Monday, April 7, 2025

HomeAmericaചരിത്രംകുറിച്ചു ഫൊക്കാന പ്രിവിലേജ് കാർഡ്: ഫൊക്കാനയും സിയാലുമായി കോൺട്രാക്ടിൽ ഒപ്പുവച്ചു

ചരിത്രംകുറിച്ചു ഫൊക്കാന പ്രിവിലേജ് കാർഡ്: ഫൊക്കാനയും സിയാലുമായി കോൺട്രാക്ടിൽ ഒപ്പുവച്ചു

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: ഫൊക്കാനയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായി ഫൊക്കാന പ്രിവിലേജ് കാർഡിന് ധാരണയായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു മേജർ എയർപോർട്ടുമായി ഇങ്ങനെ ഒരു ധർണയിൽ ഒപ്പുവെക്കുന്നത്. ധാരണ പ്രകാരം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും ഷോപ്പ് ചെയ്യുന്ന ഫൊക്കാനയുടെ മെംബേർസിന് 10 ശതമാനം ഡിസ്‌കൗണ്ടും പ്രവാസി മലയാളികൾക്ക് പ്രയോജനമാകുന്ന ഡയറക്റ്റ് ഫ്‌ളൈറ്റുകൾക്ക് ടാക്സ് ഫ്രീ ഉൾപ്പെടെ നിരവധി കാര്യങ്ങൾ സിയാലിൽ നിന്നും ലഭിക്കുന്നതാണ്.

ഫൊക്കാനയുടെ ആവിശ്യമാണ് അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് വേണം എന്നത്‌. ഫൊക്കാന പ്രസിഡന്റ് സജിമോൻ ഡൽഹി സന്ദർശിക്കയും കേന്ദ്ര ഗവൺമെന്റ്മായും പ്രേത്യേകിച്ചു കേന്ദ്ര മന്ത്രി ജോർജ് കുര്യനും മായും ചർച്ച നടത്തുകയും അദ്ദേഹം ഇതിനുള്ള പിന്തുണയും അറിയിച്ചിട്ടുണ്ട് . ഡൽഹിയിൽ നിന്നും ബോംബയിൽ നിന്നും സ്റ്റോപ്പ് ചെയ്തിട്ട് വരുന്ന ഇന്റർനാഷണൽ ട്രാവലേഴ്സിന് കേരളത്തിൽ കസ്റ്റംസ് ക്ലിയറൻസു വേണമെന്ന ആവിശ്യവും ഫൊക്കാന കേന്ദ്ര ഗവൺമെന്റിൽ ആവിശ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര ഗവൺമെന്റ് ഇതും അനുഭാവ പൂർവം പരിഗണിക്കാമെന്നും അറിയിച്ചിട്ടുണ്ട് .

ഡയറക്റ്റ് ഫ്ലൈറ്റുകൾ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് ആരംഭിക്കുകയാണെങ്കിൽ അങ്ങനെയുള്ള ഫ്ലൈറ്റുകൾക്കു ഒരു വർഷത്തെ ടാക്സ് ബ്രേക്ക് അനുവദിക്കാമെന്നും സിയാൽ അറിയിച്ചിട്ടുണ്ട്. അങ്ങനെ ടാക്സ് ബ്രേക്ക് ഉണ്ടെങ്കിൽ ഫ്ലൈറ്റ് ചാർജ്‌സ് വളരെ താഴാനും സാധ്യതയുണ്ട്.

ഫൊക്കാന ഡയറക്റ്റ് ഫ്ലൈറ്റ് വേണം എന്ന് കേന്ദ്ര ഗവണ്മെന്റിനോട്‌ ആവിശ്യപെട്ടപ്പോൾ ഗവണ്മെന്റ് ഫൊക്കാനയോടു കേരളത്തിലെ പ്രവാസി യാത്രക്കാരുടെ യാത്രയുടെ ഡീറ്റെയിൽസ് നൽകുന്നതിന് ആവിശ്യപെട്ടിരുന്നു . ഇതിനു ആവിശ്യമായ ഡേറ്റ സപ്പോർട്ട് നൽകാമെന്നും സിയാൽ ഉറപ്പു നൽകിയിട്ടുണ്ട് .
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും ഷോപ്പ് ചെയ്യുന്ന പ്രവാസികൾക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ആണ് സിയാൽ ഫൊക്കാന മെംബേഴ്സിന് ഓഫർ ചെയ്യുന്നത്. പ്രവാസി യാത്രക്കാർക്ക് ഇത്‌ ഏറ്റവും നല്ല ഓഫർ ആണ്. ഇനിയും മുതൽ കൊച്ചിൻ വഴി യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ഷോപ്പ് ചെയ്തു ലഗേജിൽ സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവിശ്യമില്ല. പകരം കൊച്ചിൻ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ് (ലെസ് ലെഗേജ് മോർ കൺഫോർട്ട് ) . വിദേശത്തു ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുന്ന എല്ലാ സാധനകളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് പത്തു ശതമാനം ഡിസ്‌കൗണ്ട് കുടിയാകുബോൾ പ്രവാസി യാത്രക്കാർക്ക് വളരെ ലാഭകരവുമാണ്.

ഫൊക്കാനയും സിയാലുമായി വളരെ നാളത്തെ ചർച്ചകളും മീറ്റിങ്ങുകൾക്കും ശേഷമാണ് ഇങ്ങനെ ഒരു കരാറിൽ എത്തപ്പെട്ടത്. ആദ്യവട്ട ചർച്ചയിൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായി ചർച്ച നടത്തുകയും അതിന് ശേഷം രണ്ടാംറൌണ്ട് ചർച്ച ജനറൽ മാനേജർ ആൻഡ് ടീം മായി നടത്തുകയും പിന്നീട് മൂന്നാം റൌണ്ട് ചർച്ച സജി കെ ജോർജ് , എംടി , CDRSL , മനു ജി ,എയർപോർട്ട് ഡയറക്ടർ സിയാൽ, എസ്. സുഹാസ് ഐ. എ. എസ്സ് ( എം ഡി ) ആൻഡ് ടീം എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഫൊക്കാനയുമായി സിയാൽ ഒരു ധാരണയിൽ ആകുന്നത്. ഫൊക്കാനയെ പ്രധിനിധികരിച്ചു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും , ട്രസ്റ്റീ ബോർഡ് മെബറും സീനിയർ നേതാവുമായ തോമസ് തോമസും പങ്കെടുത്തു.

ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാർഡ് ഉള്ളവർക്ക് മാത്രമായിക്കും ഈ ഡിസ്‌കൗണ്ടുകൾക്ക് അർഹതയുള്ളത് . ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെമ്പേഴ്‌സും ഈ കാർഡിനർഹരാണ്‌.

ലോകത്തിലേക്കും ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ പ്രവാസി സംഘടനയായ ഫൊക്കനയും ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ എയര്‍പോര്‍ട്ടും, ഇന്ത്യയിലെ നാലാമത്തെ വലിയ എയര്‍പോര്‍ട്ടുമായാ സിയാലു മായാണ് എഗ്രിമെന്റിൽ ഏർപ്പെടുന്നത്. കൂടുതല്‍ വികസനപദ്ധതികളുമായി കൂടുതല്‍ യാത്രക്കാരെആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാല്‍. എല്ലാവർഷവും യാത്രക്കാരുടെ എണ്ണത്തിലും ,വരുന്ന വിദേശ ഫ്ലൈറ്റ്കളുടെ എണ്ണത്തിലും വർദ്ധനവ് കാട്ടുന്ന ഒരു എയർ പോർട്ട് കൂടിയാണ്സിയാൽ . ഏറ്റവും നല്ല കസ്റ്റമർ സർവീസ് ലഭിക്കുന്ന എയർപോർട്ട് എന്ന പ്രശംസയും സിയാലിനുണ്ട്‌.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താളം കൂടിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിൽ കുടുതലും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്[.. അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനതാവളം എത്തിനില്കുന്നു .

പ്രവാസി യാത്രക്കാരുടെ യാത്രകൾ കുറ്റമറ്റതാക്കുകയും യാത്ര സമയും കുറക്കുകയും കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഈ കമ്മിറ്റി അധികാരത്തിൽ വന്നപ്പോൾ മുതൽ ഫൊക്കാനക്കും അംഗ സംഘടനകൾക്കും പ്രയോജനപ്രതമായ നിരവധി പദ്ധതികൾ ഈ കമ്മിറ്റി നടപ്പിലാക്കുണ്ട്. അംഗ സംഘടനകളുമായുള്ള ആശയവിനിമയത്തിൽ നിന്നാണ് അമേരിക്കയിലെ മേജർ സിറ്റികളിൽ നിന്നും കാനഡയിൽ നിന്നും ഡയറക്റ്റ് ഫ്‌ലൈറ്റുകൾ വേണമെന്ന ഒരു ആവിശ്യം ഉരിത്തിരിയുകയും അത് കേന്ദ ഗവൺമെന്റുമായി സംസാരിക്കുകയും ചെയ്‌തത്‌ .

ഈ പ്രിവിലേജ് കാർഡ് മെയ് 10 ആം തീയതി ന്യൂ ജേഴ്സിൽ വെച്ച് നടത്തുന്ന ഫൊക്കാന കിക്കോഓഫിൽ ഫൊക്കാന മെമ്പേഴ്സിനും എത്തിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഫൊക്കാന ടീം . ഫൊക്കാനയുടെ അഭ്യർത്ഥന പ്രകാരം സിയാൽ നൽകുന്ന സഹായങ്ങൾക്ക് പ്രസിഡന്റ് സജിമോൻ ആന്റണിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും സിയാലിന് നന്ദി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments