വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു ശൃംഖലയായ മെക്‌സിക്കോയിലെ മയക്കുമരുന്നു സംഘങ്ങള്‍ക്ക േേനരെ അമേരിക്ക ആക്രമണത്തിനുള്ളുള്ള തയാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ സൈന്യത്തില്‍ നിന്നു തന്നെയാണ് ഈ വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്. ആളില്ലാത്ത ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാനാണ് ലക്ഷ്യമിടുന്നത്.
മയക്കുമരുന്ന് സംഘങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതിരോധവകുപ്പിലേയും ഇന്റലിജന്‍സിലേയും ഉന്നതരുമായി ചര്‍ച്ച നടത്തി.
മയക്കുമരുന്ന് മാഫിയയുടെ നേതാക്കളേയും അവരുടെ കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് തയാറാക്കുന്നത്. അമേരിക്കന്‍ നടപടികളില്‍ മെക്‌സിക്കോയുടെ കൂടി സഹകരണം ഉണ്ടാവുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
. എന്നാല്‍ ആരുമറിയാതെ രഹസ്യമായി അമേരിക്ക തനിയെ ആക്രമണം നട്തതാനുള്ള നീക്കവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലഹരി മാഫിയയ്‌ക്കെതിരേയുള്ള നീക്കം സംബന്ധിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ ് മെക്സിക്കന്‍ സര്‍ക്കാരിനോട് ഔപചാരികമായി അറിയിച്ചിട്ടുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
മുന്‍കാലങ്ങളില്‍ മെക്‌സിക്കോയും അമേരിക്കയും സംയുക്തമായി ലഹരി മാഫിയയ്‌ക്കെതിരേ ചില നിക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മെക്‌സിക്കന്‍ മേഖലകളില്‍ അമേരിക്കന്‍ സൈനീക ഹെലികോപ്ടറുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നത് ഈ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന സൂചനയുമുണ്ട്.
അമേരിക്കയുടെ മെക്‌സിക്കന്‍ അംബാസിഡര്‍ റൊണാള്‍ഡ് ജോണ്‍സണ്‍ സൈനിക ഇടപെടല്‍ ഉണ്ടാകുമോ എന്നതിനെപ്രതികരിക്കാന്‍ വിസമ്മതിച്ചു.
യു.എസ്. മെക്സിക്കന്‍ സൈന്യത്തെയും പോലീസ് ഏജന്‍സികളെയും സംയുക്തമായി ഉള്‍പ്പെടുത്തിയുള്ള നീക്കങ്ങള്‍ക്കാണ് ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, ഒറ്റയടിക്കുളള സൈനിക ഇടപെടല്‍ അന്താരാഷ്ട്ര നിയമ ലംഘനമായിരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.