വാഷിംങ്ടണ്‍: സിറിയ ഉള്‍പ്പടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് യു.എന്നിന്റെ ലാക ഭക്ഷ്യ സഹായ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യസഹായം ട്രംപ് ഭരണകൂടം നിര്‍ത്തലാക്കി.അഫ്ഗാനിസ്താന്‍, യമന്‍, സോമാലിയ തുടങ്ങി പതിനാല് ദരിദ്ര രാജ്യങ്ങളില്‍ ലക്ഷങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പദ്ധതിക്കാണ് ട്രംപ് അന്ത്യം കുറിച്ചത്.
ലോകത്ത് ഏറ്റവുമധികം ഭക്ഷ്യ സഹായം എത്തിച്ചുകൊണ്ടിരുന്ന പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് പട്ടിണിയില്‍ കഴിയുന്നവര്‍ക്ക് വധശിക്ഷക്ക് തുല്യമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ വിശേഷിപ്പിച്ചു.
യു.എന്നിന്റെ ലോക ഭക്ഷ്യ സഹായ പദ്ധതിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം ധനസഹായം നല്‍കിവന്നത്. സഹായം സ്തംഭിപ്പിക്കുന്നത് ആഗോള സ്ഥിരതയെ മൊത്തത്തില്‍ ബാധിക്കുന്ന ഒന്നാണെന്ന് ഡബ്‌ള്യു.എഫ്.പി മേധാവി സിന്‍ഡി മക്കെയ്ന്‍ പ്രതികരിച്ചു.
എന്നാല്‍, സംഭാവനകള്‍ തുടര്‍ന്നുപോകാന്‍ ട്രംപുമായി ബന്ധപ്പെടുന്നുണ്ടന്നും ഇതുവരെ നല്‍കിവന്ന സഹായങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും ഡബ്‌ള്യു.എഫ്.പി അറിയിച്ചു.മാധ്യമ റിപോര്‍ട്ട് അനുസരിച്ച് സിറിയയിലേക്കുള്ള 23 കോടി ഡോളര്‍ വരുന്ന ഭക്ഷ്യ സഹായം ഇതിനോടകം തന്നെ നിര്‍ത്തലാക്കി . പത്തുലക്ഷത്തോളം വരുന്ന സിറിയന്‍ ജനതക്ക് ദിനംപ്രതി 11.1 കോടിഡോളര്‍ മൂല്യമുള്ള ഭക്ഷ്യ സഹായം നല്‍കി വന്ന ഭീമന്‍ പദ്ധതിക്കാണ് അന്ത്യം കുറിച്ചത്.