വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കത്തില്‍ പണികിട്ടി ട്രംപിന്റെ വിശ്വസ്ഥനും അമേരിക്കന്‍ ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഓഹരി വിപണികള്‍ കൂപ്പു കുത്തിയതിനു പിന്നാലെ മസ്‌കിന്റെ ആസ്തി കഴിഞ്ഞ നവംബറിനു ശേഷം ആദ്യമായി 300 ബില്യണ്‍ ഡോളറില്‍ താഴെയായി. ലോകോത്തര ബ്രാന്‍ഡായ ടെസ്ലയുടെ ഓഹരി മൂല്യത്തില്‍ ഉണ്ടായ ഇടിവാണ് മസ്‌കിനെ പ്രതികൂലമായി ബാധിച്ചത്.
വിപണിയിലെ ബ്ലാക് ഡേ എന്നു വിശേഷിപ്പിക്കപ്പെട്ട തിങ്കളാഴ്ച്ച മസ്‌കിന് 4.4 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായി, ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 297.8 ബില്യണ്‍ ഡോളറായി. ഇതോടെയാണ് ബ്ലൂംബെര്‍ഗിന്റെ ലോകത്തിലെ 500 ധനികരുടെ പട്ടികയില്‍ മസ്‌ക് ആറാം സ്ഥാനത്തായത്.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മസ്‌കിന്റെ ടെസ്ലയുടെ ഓഹരി മൂല്യം വന്‍ തോതില്‍ വര്‍ധിച്ചിരുന്നു.
2024 ഡിസംബറില്‍ സ്പേസ് എക്സില്‍ നിന്നുള്ള മസ്‌കിന്റെ സമ്പത്ത് 136 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഉടമസ്ഥതയാണ് മസ്‌കിന്റെ ആസ്തിയുടെ രണ്ടാമത്തെ കാരണം. കമ്പനിയുടെ ഏകദേശം 13 ശതമാനം അദ്ദേഹത്തിന് സ്വന്തമാണ്. കൂടാതെ, എക്‌സ്എഐ, ദി ബോറിംഗ് കമ്പനി, ന്യൂറലിങ്ക് എന്നിവയിലും മസ്‌കിന് ഓഹരികളുണ്ട്. ഇവയുടെ മൂല്യം കൂടി കണക്കാക്കുന്നതാണ് ആകെ മൂല്യം