Friday, May 16, 2025

HomeAmericaപ്രതികാരച്ചുങ്കം: അമേരിക്കയിലേക്ക് വാഹനങ്ങളെത്തിക്കുന്നത് നിർത്തി ജാഗ്വാർ ലാൻഡ് റോവർ

പ്രതികാരച്ചുങ്കം: അമേരിക്കയിലേക്ക് വാഹനങ്ങളെത്തിക്കുന്നത് നിർത്തി ജാഗ്വാർ ലാൻഡ് റോവർ

spot_img
spot_img

വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കത്തിന് തിരിച്ചടി. അമേരിക്കയിലേക്ക് വാഹനങ്ങളെത്തിക്കുന്നത് നിർത്തി ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ. അമേരിക്കയിലേക്കുള്ള വാഹന കയറ്റുമതി താൽക്കാലികമായാണ് നിർത്തിവച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടം അടുത്തിടെ നടപ്പിലാക്കിയ വ്യാപാര നയങ്ങൾക്ക് മറുപടിയായാണ് വാഹന നിർമാതാക്കളുടെ നീക്കം.

ബ്രിട്ടനിൽനിന്ന് അമേരിക്കയിൽ എത്തുന്ന കാറുകൾക്കും ഉപകരണ ഭാ​ഗങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടനിലെ വലിയ കാർ നിർമാതാക്കളിലൊന്നായ ജാ​ഗ്വാറിന്റെ കാറുകൾക്ക് അമേരിക്കൻ വിപണിയിൽ വലിയ വിൽപ്പനയാണുള്ളത്. വിദേശ വാഹന നിർമ്മാതാക്കൾക്ക് തിരിച്ചടിയാകുന്ന നീക്കത്തിന

ഏപ്രിൽ അവസാനം വരെ അമേരിക്കയിലേക്ക് വാഹനം കയറ്റുമതി ചെയ്യുന്നില്ലെന്നാണ് ജഗ്വാർ ലാൻഡ് റോവർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ഏകദേശം നാലുലക്ഷം ലാൻഡ് റോവർ വാഹനങ്ങളാണ് പ്രതിവർഷം അമേരിക്കയിൽ എത്തുന്നത്. യുറോപ്യൻ യൂണിയനു ശേഷം ഏറ്റവുമധികം വാഹനങ്ങളെത്തുന്നത് അമേരിക്കൻ വിപണിയിലേക്കാണ്. ട്രംപിന്റെ വ്യാപാര നയങ്ങൾക്ക് തിരിച്ചടിയെന്നോണമുള്ള ഈ നീക്കം നിരവധി തൊഴിലാളികളെയടക്കം ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ എടുത്തുകാണിക്കുന്നതാണ് ജെഎൽആറിന്റെ തീരുമാനമെന്നും വിലയിരുത്തലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments