വാഷിംഗ്ടൺ: ട്രംപിന്റെ പകരത്തീരുവയിൽ പരസ്പരം പോരടിച്ച് ട്രംപിന്റെ വിശ്വസ്ഥർ. അമേരിക്കൻ ശതകോടീശ്വരനും രണ്ടാം ട്രംപ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പ് തലവനുമായ ഇലോൺ മസ് കും ട്രംപിന്റെ ഉന്നത വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോയെയും തമ്മിലാണ് ഇപ്പോൾ വാക്ക് പോര് രൂക്ഷമായിരിക്കുന്നത്.പീറ്റർ നവാരോയെയെ മണ്ടനും വിഡ്ഢിയുമെന്നാണ് മസ്ക് പരിഹസിച്ചത്.
ട്രംപ് നടപ്പാക്കുന്ന താരിഫ്നയങ്ങളെ പറ്റിയുള്ള അഭിപ്രായ വ്യത്യാസമാണ് മറ നീക്കി പുറത്തുവന്നത്. .തിങ്കളാഴ്ച സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിനിടെ, മസ്‌കിനെ വിമർശിച്ചുകൊണ്ട് നവാരോ രംഗത്തെത്തിയിരുന്നു. മസ്ക് ഒരു കാർ നിർമ്മാതാവല്ലെന്നും മറിച്ച് വിദേശത്ത് നിന്ന് ടെസ്‌ല വാഹനങ്ങൾക്ക് വിലകുറഞ്ഞ ഭാഗങ്ങൾ വാങ്ങുന്ന ഒരുകാർ അസംബ്ലർ ആണെന്നും നവാരോ ആക്ഷേപം ഉന്നയിച്ചിരുന്നു. വി ദേശ രാജ്യങ്ങളിൽ നിന്ന് പ്രധാനമായും ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും ഇല ക്ട്രിക് വാഹനങ്ങളുടെ .ബാറ്ററികൾ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്നു.
ഇവിടെയാണ് മസ്കിന്റെ നിലപാടുമായുള്ള വ്യത്യാസമെന്നു പറഞ്ഞ നവാരോ അമേരിക്കയിൽ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾ വേണമെന്നു പറഞ്ഞു
ഇന്ത്യാനാ .പൊളിസിൽ നിർമ്മിച്ച ട്രാൻസ്മിഷനുകൾ വേണം. ഫ്ലിന്റിലും സാഗിനാവിലും നിർമ്മിച്ച എഞ്ചിനുകൾ ഞങ്ങൾക്ക് വേണം. ഇവിടെ നിർമ്മിക്കുന്ന കാറുകൾ വേണം,. അതാണ് നിലപാട്. നവാരോ പറഞ്ഞു.വിദേശ രാജ്യങ്ങളിൽ നിന്ന് കാർ ഭാഗങ്ങൾ വാങ്ങുന്നത് അമേരിക്കൻ സമ്പദ്ഘടനയ്ക്ക് ദോഷകരമാണെന്നും” ” ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും .അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞവിലയ്ക്ക് കാറി ന്റെ പാർട്സുകൾ അദ്ദേഹത്തിന് വിദേ ദേശത്തു നിന്നു വേണം. എന്നാൽ തങ്ങളുടെ .ലക്ഷ്യം അത്തരം ഉത്പന്നങ്ങൾ അമേരിക്കയിൽ തന്നെ വേണമെന്നതാണെണും നവാരോ പറഞ്ഞുനവാരോയു അഭിമുഖത്തിന്നു എക്സ് പോസ്റ്റിലൂടെ മറുപടി നല്കിയ മസ്ക്
, നവാരോ “ശരിക്കും ഒരു വിഡ്ഢിയാണെന്നു പ്രതികരിച്ചു. അദ്ദേഹം പറയുന്നത് തെറ്റാണ്. ടെസ്‌ലയ്ക്ക് “ഏറ്റവും കൂടുതൽ അമേരിക്കൻ നിർമ്മിത കാറുകളാണ് ഉള്ളത്. മണ്ടത്തരം മാത്രമാണ് നവാരോ പറയുന്നതെന്നും കൂട്ടിച്ചേർത്തു. യുഎസിനും യൂറോപ്പിനും ഇടയിൽ “സീറോ-താരിഫ് വേണമെമെന്ന് നേരത്തെ മസ്ക് അഭിപ്രായപെപ്പെട്ടിരുന്നു