ന്യൂ യോർക്ക് : 2025 മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും പര്യടനത്തിനൊരുങ്ങുന്ന സ്റ്റാർ എന്റർടൈൻമെന്റ് സിനി സ്റ്റാർ നൈറ്റ് 2025 ടീമിന് അമേരിക്കയിൽ ഷോ അവതരിപ്പിക്കുന്നതിന് വിസ സ്റ്റാമ്പ് ചെയ്തു ലഭിച്ചതായി സംഘാടകരായ സ്റ്റാർ എന്റർടൈൻമെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു,
ശ്വേതാ മേനോൻ, ശ്രീനാഥ് ശിവശങ്കർ, മാളവിക മേനോൻ, മഹേഷ് കുഞ്ഞുമോൻ,രാഹുൽ മാധവ്, മണിക്കുട്ടൻ, രേഷ്മ രാഘവേന്ദ്ര, അനൂപ് കോവളം, പാലക്കാട് മുരളി എന്നീ പ്രഗത്ഭരായ താരങ്ങളെയാണ് ഇത്തവണ സ്റ്റാർ എന്റർടൈൻമെന്റ് അമേരിക്കൻ മലയാളികൾക്കായി അവതരിപ്പിക്കുന്നത്,
ശ്വേതാ മേനോൻ, മാളവിക മേനോൻ, രാഹുൽ മാധവ്, മണിക്കുട്ടൻ എന്നിവർ അവതരിപ്പിക്കുന്ന മികച്ച നൃത്തങ്ങളും, ശ്രീനാഥ് ശിവശങ്കർ, രേഷ്മ രാഘവേന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ഹിറ്റ് ഗാനങ്ങളും മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മികച്ച കോമഡിയും അനൂപ് കോവളം, പാലക്കാട് മുരളി എന്നിവരുടെ വാദ്യമേളങ്ങളും കൂടാതെ മികച്ച സ്കിറ്റുകളുമൊക്കെയായി മൂന്നു മണിക്കൂർ നീളുന്ന ഒരു അടിച്ചുപൊളി എന്റർടൈൻമെന്റ് പാക്കേജ് ആയിരിക്കും ഇത്തവണ സ്റ്റാർ എന്റർടൈൻമെന്റ് അമേരിക്കൻ മലയാളികൾക്കായി ഒരുക്കുന്നത് എന്ന് ജോസഫ് ഇടിക്കുള, ബോബി ജേക്കബ്, ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു,
കൂടാതെ ഇനിയും ചില ഡേറ്റുകൾ കൂടി ഷോകൾക്കായി ലഭ്യമാണെന്നും ആവശ്യമുള്ളവർ എത്രയും വേഗം വിളിക്കണമെന്നും ടീമിന് പെർഫോമൻസ് വിസ ലഭിച്ചതിനാൽ നൂറു ശതമാനം ഗ്യാരന്റി ഷോ നടത്തപ്പെടുമെന്നും ജോസഫ് ഇടിക്കുള ( 201 – 421 – 5303 ) അറിയിച്ചു.