വിന്‍ജോ
ടൊറന്റോ : വീണ്ടും ഒരു സെപ്റ്റംബര്‍ ഏഴ്; കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലം വീണ്ടും മലയാളിത്തിരക്കിന്റെ ചരിത്രമെഴുതാന്‍ ഒരുങ്ങുന്നു. കഴിഞ്ഞവര്‍ഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകര്‍ഷിച്ച ലെവിറ്റേറ്റിന്റെ മഹാഓണം ഇക്കുറിയും സെപ്റ്റംബര്‍ ഏഴിന് യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ അരങ്ങേറും. കേരളത്തിന്റെ വിളവെടുപ്പ് ഉല്‍സവവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളുമെല്ലാം ഉണ്ടാകും. ഇക്കുറി കൂടുതല്‍ പുതുമകളോടെയാകും തിരുവോണത്തിനു പിന്നാലെ മഹാഓണം ആഘോഷിക്കുകയെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അറിയിച്ചു.
മഹാഒരുമയുടെ പെരുമയുമായി വടക്കന്‍ അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു മഹാഓണം. കനേഡിയന്‍ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊറന്റോയുടെ തിരുമുറ്റത്ത് തിരുവോണത്തിന്റെ മഹാആഘോഷം ഒരുക്കിയത്. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികള്‍ നടക്കുന്ന ഇത്തരത്തിലൊരു വേദിയില്‍ മലയാളികളുടേതായ പരിപാടി ഇതാദ്യമായിരുന്നു.