വാഷിംഗ്ടൺ: ട്രംപിന്റെ തീരുവ യുദ്ധപ്രഖാപനത്തിൽ ഏറ്റവും വലിയ പണി കിട്ടിയത് ട്രംപിന്റെ വിശ്വസ്തനും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്. മസ്കിന്റെ സ്വന്തം ടെസ്ല കാറിന്റെ വില്പന ചൈയിൽ നിർത്തി. ട്രംപ് ചൈനയ്ക്ക് മേല്‍ 145 ശതമാനം താരിഫ് ചുമത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടെസ്ലയുടെ നീക്കം.
യുഎസ് ഇറക്കുമതികള്‍ക്ക് പകരം തീരുവ ചൈനയും ചുമത്തിയിരുന്നു . അമേരിക്കയ്ക്ക് പുറത്ത് ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയായിരുന്നു .ചൈന. തീരുവ യുദ്ധം മസ്കിന്‍റെ ബിസിനസുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം സൂചിപ്പിക്കുന്നതാണ് ടെസ്ലയുടെ തീരുമാനം. താരിഫുകള്‍ ടെസ്ലയെ ബാധിച്ചുവെന്നും ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഓഹരി വില 50 ശതമാനം ഇടിഞ്ഞെന്നും നേരത്തെ മസ്ക് പറഞ്ഞു.അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് ഇ റക്കുമതി ചെയ്യുന്ന എസ്, എക്സ് എന്നീ മോഡൽ കാറുകള്‍ക്കായി ടെസ്ല പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല. മോഡല്‍ എസ്, മോഡല്‍ എക്സ് എന്നിവ ചൈനയില്‍ ടെസ്ലയുടെ മൊത്തം വില്‍പ്പനയുടെ അഞ്ചു ശതമാനമാണ്.
2024 ല്‍ ചൈന 1,553 മോഡല്‍ എക്സ് കാറുകളും 311 മോഡല്‍ എസ് കാറുകളും ഇറക്കുമതി ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകമായ ലിഥിയം-അയണ്‍ ബാറ്ററികളുടെ നിര്‍മാണത്തിലുള്ള ആധിപത്യം കാരണം മസ്കിന് ചൈനയുമായി നല്ല ബന്ധം നിര്‍ത്തേണ്ടതുണ്ട്.ട്രംപ് തന്‍റെ കാറുകളുടെ മറ്റൊരു പ്രധാന വിപണിയായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സമാനമായ പരസ്പര താരിഫ് യുദ്ധം നടത്തുന്നതിലും മസ്ക് സന്തുഷ്ടനല്ല.