വാഷിംഗ്ടൺ: വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തി പാലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ്ചെയ്ത് ജയിലിലടക്കപ്പെട്ട കൊളംബിയ സർവകലാശാല വിദ്യാർഥി മഹ്‌മൂദ് ഖലീലിലെ നാടുകടത്താൻ കോടതിയുടെ അനുമതി.
ഗാസായിലെ യുദ്ധത്തിനെതിരായി കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയ ഖലീലിനെ മാർച്ച് എട്ടിന് ന്യൂയോർക്കിലെ ഫ്‌ലാറ്റിൽ നിന്ന് ഫെഡറൽ അധികൃതർ പിടികൂടിയിരുന്നു. തുടർന്ന് ലൂയിസിയാനയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ ഖലീൽ തടവിലായി.
ഖലീൽ ഹമാസുമായി ബന്ധമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്ന ആരോപണമാണ് യു. എസ് മുന്നോട്ടു വെച്ചത്. ഖലീലിനെ നാടു കടത്തുന്ന കാര്യത്തിൽ വിധി പ്രസ്താവിച്ചത് കുടിയേറ്റ കേസുകൾ പരിഗണിക്കുന്ന കോടതിയാണ്.
കേസ് പരിഗണിച്ച ജഡ്ജ് ജാമി കോമൻസ് ഖലീലിന്റെ നിലപാട് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം അംഗീകരിച്ചാണ് “നാടുകടത്തലിന് ഉത്തരവിട്ടത്.ഖലീലിന് ഏപ്രിൽ 23 വരെ അമേരിക്കയിൽ തുടരാം.
ഇതിനിടെയിൽ നാടുകടത്തലിനെതിരെ ഉന്നത കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയില്ലെങ്കിൽ രാജ്യo വിട്ടു പോകണം.അടിസ്ഥാന നീതി ഇന്ന് ഇവിടെ ഇല്ലാതായിരുന്നു എന്നായിരുന്നു ഖലീലിന്റെ പ്രതികരണം.ഇത് അവസാനമല്ല. ഞങ്ങളുടെ പോരാട്ടം തുടരുമെന്നും ഖലീലിന്റെ അഭിഭാഷകനായ മാർക്ക് വാൻ ഡെർ ഹൗട്ട് പ്രസ്താവനയിൽ പറഞ്ഞു.